Posted On
date_range Updated On
date_range രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്
ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധ സംബന്ധിച്ച ആശങ്കകൾ തുടരുന്നതിനിടെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ചരിത്രത്തി െല ഏറ്റവും വലിയ നഷ്ടമാണ് രൂപ നേരിടുന്നത്. ഡോളറിനെതിരെ 74.5075 രൂപ വ്യാപാരം ആരംഭിച്ചത്.
കോവിഡ് -19 ലോകത്ത് അതിവേഗം പടർന്നു പിടിക്കുന്നതിനിടെ ഡോളറിൽ നിക്ഷേപം നടത്താനാണ് നിക്ഷേപകർ കൂടുതൽ താൽപര്യം കാണിക്കുന്നത്. ഇത് രൂപയുടെ മൂല്യം ഇടിയുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.
ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം വ്യാഴാഴ്ച 70 പൈസ ഇടിഞ്ഞ് 74.34 രൂപയായിരുന്നു. 17 മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക് രൂപയുടെ വിനിമയ മൂല്യം എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.