തിരുവനന്തപുരം: സംസ്ഥാനത്തിെൻറ ധനക്കമ്മിയും റവന്യൂ കമ്മിയും കുതിച്ചുയർെന്നന്ന് കംപ്ട്രോളർ ആൻഡ് ഒാഡിറ്റർ ജനറലിെൻറ റിപ്പോർട്ട്. പൊതുകടത്തിെൻറ വളർച്ചനിരക്ക് കണക്കാക്കിയതിനേക്കാൾ വളരെ ഉയർന്നതാണ്. കഴിഞ്ഞ ബജറ്റിനൊപ്പം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഇടക്കാല സാമ്പത്തികനയ രേഖയിലെ ലക്ഷ്യങ്ങൾ കൈവരിക്കാനായില്ലെന്നും നിയമസഭയിൽ സമർപ്പിച്ച സി.എ.ജി റിപ്പോർട്ടിൽ പറയുന്നു.
റവന്യൂ കമ്മി മൊത്തം ആഭ്യന്തര ഉൽപാദനത്തിെൻറ 1.98 ശതമാനമായും ധനക്കമ്മി 3.51 ശതമാനമായും കുറയേണ്ടതായിരുന്നു. എന്നാൽ, റവന്യൂ കമ്മി 15,484.59 കോടിയായി ഉയർന്നു. മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിെൻറ 2.36 ശതമാനമെത്തി. 2015-16ലെ 9656.81 കോടിയിൽനിന്നാണ് ഇൗ വർധന. ധനക്കമ്മി 26,448.35 കോടിയിലെത്തി 4.04 ശതമാനമാകുകയും ചെയ്തു. 2015-16ൽ ധനക്കമ്മി 17818.39 കോടി മാത്രമായിരുന്നു. പൊതുകടം മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിെൻറ (ജി.എസ്.ഡി.പി) 26.82 ശതമാനമാക്കുമെന്നും സാമ്പത്തിക നയരേഖയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇതും പാലിച്ചില്ല. കടം 1,89,768.55 കോടിയായി, ഇത് ജി.എസ്.ഡി.പിയുടെ 28.96 ശതമാനമാണ്. 14ാം ധനകാര്യ കമീഷന് റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിച്ചെങ്കിലും ധനക്കമ്മിയും റവന്യൂ കമ്മിയും കുറക്കാനുള്ള നടപടി യാഥാർഥ്യമായില്ല. സംസ്ഥാനത്തിെൻറ നികുതിവരുമാനത്തിലും കുറവ് വന്നു. പലിശയിനത്തിലുണ്ടായ വർധനയും ശമ്പളപരിഷ്കരണമുണ്ടാക്കിയ ബാധ്യതയുമാണ് അധികചെലവിന് കാരണം. മൊത്തം ചെലവില്‍ 12,116.50 കോടി രൂപയാണ് പലിശനല്‍കാൻ ഉപയോഗിക്കുന്നത്. പെന്ഷന് ഉള്‍പ്പെടെ മറ്റ് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ക്കായി 15,277.30 കോടി. ഇത് യഥാക്രമം ചെലവിെൻറ 13.30, 16.77 ശതമാനം വീതമാണ്. ഈ വര്‍ഷം വായ്പയെടുത്ത 10,125.95 കോടിയില്‍ 42.44 ശതമാനവും മൂലധന നിക്ഷേപത്തിന് ചെലവിട്ടു. സംസ്ഥാനത്തിെൻറ തനത് നികുതിവരുമാനത്തില്‍ കാര്യമായ വളര്‍ച്ചയില്ല.
2016-17 വര്‍ഷത്തില്‍ ആകെ 6.44 ശതമാനം മാത്രമാണ് വളര്‍ച്ച. കേന്ദ്ര പദ്ധതികളില്‍ 32.92 കോടിക്ക് 2016-17 വര്‍ഷം ഉപയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. മുന്‍വര്‍ഷത്തെ 2,511.70 കോടിക്ക് പകരമായി 2016-17ല്‍ കേന്ദ്രം സംസ്ഥാനത്തിന് നേരിട്ടുള്ള കൈമാറ്റം വഴി 3,722.96 കോടി രൂപ നല്‍കിയിരുന്നു. ഇവ ഭൂരിപക്ഷവും തൊഴിലുറപ്പ് പദ്ധതിക്കായിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.