ഒാ​ഹ​രി ത​ട്ടി​പ്പ്: റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​ന് ഒാ​ഹ​രി വി​പ​ണി​യി​ൽ വി​ല​ക്ക്

മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിനും 12 കമ്പനികൾക്കും ഒാഹരി വിപണിയിൽ ഒരു വർഷത്തേക്ക് വിലക്ക്. ഒാഹരി വിപണി ഇടപാട് നിരീക്ഷിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒാഫ് ഇന്ത്യയാണ് (സെബി) വിലക്ക് ഏർപ്പെടുത്തിയത്. 2007ലെ റിലയൻസ് പെട്രോളിയം കമ്പനിയുടെ ഒാഹരി ഇടപാടിൽ കൃത്രിമം കാട്ടിയെന്ന കണ്ടെത്തലിനെ തുടർന്നാണ്  നടപടി. അന്ന് ഒാഹരി ഇടപാടിലൂടെ അവിഹിതമായി നേടിയ 447.27 കോടി രൂപ പലിശ സഹിതം തിരിച്ചടക്കാനും നിർദേശിച്ചു. 2007 നവംബർ 29 മുതൽ പണം അടക്കുന്നതുവരെ വർഷത്തിൽ 12 ശതമാനം നിരക്കിലാണ് പലിശ കണക്കാക്കിയത്. ഇതുപ്രകാരം 1000 കോടി രൂപയോളമാകും അടക്കേണ്ടിവരുക. ഒന്നരമാസത്തിനകം പണം അടക്കണം.
 
Tags:    
News Summary - reliance industries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.