റിലയൻസ്​ ഒാഹരികൾ റെക്കോർഡ്​ ഉയരത്തിൽ

മുംബൈ: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസി​​​​െൻറ ഒാഹരികൾ റെക്കോർഡ്​ ഉയരത്തിൽ. തിങ്കളാഴ്​ച ഉച്ചക്ക്​ ശേഷമാണ്​ വിപണിയിൽ ​ റിലയൻസ്​ ഒാഹരികളുടെ മൂല്യം റെക്കോർഡിലെത്തിയത്​​. ചൈനീസ്​ റീടെയിൽ ഭീമൻ ആലിബാബ റിലയൻസുമായി ചേർന്ന്​ ഇന്ത്യൻ വിപണിയി​ലേക്ക്​ ചുവടുവെക്കുന്നവെന്ന വാർത്തകളാണ്​ വിപണിയിൽ കമ്പനിക്ക്​ കരുത്തായത്​. 

ഫ്ലിപ്​കാർട്ടും ആമസോണും തമ്മിലുള്ള സംരംഭത്തെ വെല്ലുവിളിക്കാനാണ്​ റിലയൻസ്​ ആലിബാബയുമായി ചേർന്ന്​ വിപണിയിൽ ആധിപത്യം ഉറപ്പിക്കാനൊരുങ്ങുന്നത്​. റിലയൻസി​​​​െൻറ ഒാഹരികൾ 2.55 ശതമാനം ഉയർന്ന്​ 1,234.5 രൂപയിലാണ്​ എൻ.എസ്​.ഇയിൽ വ്യാപാരം നടത്തിയത്​. 

റിലയൻസ്​ റീടെയിലിൽ 5.6 ബില്യൺ ഡോളർ നിക്ഷേപം നടത്താനാണ്​ ആലിബാബയുടെ പദ്ധതി. സാമ്പത്തിക വർഷത്തി​​​​െൻറ കഴിഞ്ഞ കുറേ പാദങ്ങളിലായി മികച്ച പ്രകടനമാണ്​ റിലയൻസ്​ നടത്തുന്നത്​. ടി.സി.എസിനെ മറികടന്ന്​ വിപണിമൂല്യത്തിൽ റിലയൻസ്​ ഒന്നാമതെത്തിയിരുന്നു. 7.81 ലക്ഷമാണ്​ റിലയൻസി​​​​െൻറ വിപണിമൂല്യം. 

Tags:    
News Summary - Reliance Industries shares hit record high on report of $5 billion retail joint venture talks with Alibaba-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.