Posted On
date_range Updated On
date_range പിൻവലിച്ച നോട്ടുകൾ നശിപ്പിക്കാനുള്ള ചെലവ് വെളിപ്പെടുത്താനാകില്ല ആർ.ബി.െഎ
ന്യൂഡൽഹി: പിൻവലിച്ച 500,1000 രൂപയുടെ നോട്ടുകൾ നശിപ്പിക്കാനുള്ള ചെലവ് വെളിപ്പെടുത്താനാകില്ലെന്ന് ആർ.ബി.െഎ. വിവരാവകാശനിയമ പ്രകാരം ലഭിച്ച അപേക്ഷയിലാണ് ആർ.ബി.െഎ ഇക്കാര്യം വ്യക്തമാക്കിയത്. 15,31,073 കോടി രൂപ മൂല്യം വരുന്ന കറൻസിയാണ് കേന്ദ്രസർക്കാർ പിൻവലിച്ചത്.
വിവരാവാകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക് മറുപടിയായി 2018 മാർച്ച് വരെ പിൻവലിച്ച നോട്ടുകൾ നശിപ്പിച്ച പ്രക്രിയ പൂർത്തിയായിട്ടില്ലെന്ന് ആർ.ബി.െഎ അറിയിച്ചു. വിവരാവകാശ പ്രവർത്തകനായി ചന്ദ്രശേഖറാണ് ഇതുമായി ബന്ധപ്പെട്ട് അപേക്ഷ നൽകിയത്.
മിഷ്യനുകളുടെ സഹായത്തോടെ പിൻവലിച്ച 500, 1000 രൂപയുടെ നോട്ടുകൾ നശിപ്പിക്കുമെന്നാണ് ആർ.ബി.െഎ വ്യക്തമാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.