റിസർവ്​ ബാങ്ക്​ ഗവർണർ ബാങ്ക്​ മേധാവികളുമായി കൂടിക്കാഴ​്​ച നടത്തി

ന്യൂഡൽഹി: രാജ്യത്ത്​ രണ്ടാഴ്​ചത്തേക്ക്​ കൂടി ലോക്​ഡൗൺ നീട്ടിയ സാഹചര്യത്തിൽ റിസർവ്​ ബാങ്ക്​ ഗവർണർ ശക്തികാന്തദാസ്​ ബാങ്ക്​ മേധാവികളുമായി കൂടിക്കാഴ്​ച നടത്തി. ​ധനകാര്യ സ്​ഥാപനങ്ങളിലെ മേധാവികളുമായി ആർ.ബി.ഐ ഗവർണർ വിഡിയോ കോൺഫറൻസിങ്​ വഴിയാണ് കൂടിക്കാഴ്​ച നടത്തിയത്. 

രാജ്യത്തെ നിലവിലെ സാമ്പത്തികസ്​ഥിതി അവലോകനം ചെയ്​തു. ലോക്​ഡൗൺ സമയത്തും ദൈനംദിന പ്രവർത്തികൾ സാധാരണ നിലയിലാക്കാൻ സ്വീകരിക്കുന്ന ബാങ്കുകളുടെ പരിശ്രമത്തെ ആർ.ബി.ഐ ഗവർണർ അഭിനന്ദിച്ചു. വായ്​പകൾക്ക്​ മൂന്നുമാസത്തെ മൊറ​ട്ടോറിയം അനുവദിച്ചത്​ സംബന്ധിച്ചും സാമ്പത്തിക മേഖല നേരിടുന്ന പ്രശ്​നങ്ങൾ സംബന്ധിച്ചും ചർച്ച നടത്തി. ലോക്​ഡൗണിന്​ ശേഷം ചെറുകിട, മൈക്രോ സ്​ഥാപനങ്ങൾക്ക്​ ആവശ്യമായ വായ്​പ അനുവദിക്കുന്നതിന്​ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ചർച്ചയിൽ ഉയർന്നുവന്നു.

എല്ലാ വാണിജ്യ ബാങ്കുകൾക്കും ബാങ്കിങ്​ ഇതര ധനകാര്യ സ്​ഥാപനങ്ങൾക്കും വായ്​പകൾക്ക്​ മൂന്ന്​ മാസത്തെ ​െമാറ​ട്ടോറിയും അനുവദിക്കാൻ നൽകിയ അനുമതി ബാങ്കുകൾ അനുഭാവപൂർവം നടപ്പിലാക്കുന്നു​േണ്ടായെന്ന് ഉറപ്പുവരുത്താൻ സുപ്രീം കോടതി വ്യാഴാഴ്​ച റിസർവ്​ ബാങ്കിനോട്​ നി​ർ​േദശിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു വിഡിയോ കോൺഫറൻസ്​. 

രണ്ടു സെഷനുകളായിട്ടായിരുന്നു വിഡിയോ കോൺഫറൻസ്​. കോൺഫറൻസിൽ കേന്ദ്രബാങ്ക്​ ഡെപ്യൂട്ടി ഗവർണർമാരും മുതിർന്ന ഉദ്യോഗസ്​ഥരും പ​​ങ്കെടുത്തു. 

Tags:    
News Summary - RBI Governor Discusses Post-Lockdown Credit With Bank Chiefs -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.