Posted On
date_range Updated On
date_range ലയനത്തിന് പഞ്ചാബ് നാഷണൽ ബാങ്കിൻെറ അനുമതി
മുംബൈ: ഓറിയൻറൽ ബാങ്ക് ഓഫ് കോമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായുള്ള ബാങ്ക് ലയനത്തിന് പഞ്ചാബ് നാഷണൽ ബാങ്കിൻെറ അനുമതി. ഇന്ന് ചേർന്ന ബോർഡ് യോഗമാണ് കേന്ദ്രസർക്കാർ നിർദേശത്തിന് അനുമതി നൽകിയത്.
ഇതിനൊപ്പം മൂലധനമായി 18,000 കോടി നൽകാനുള്ള തീരുമാനത്തിനും ബാങ്ക് അനുമതി നൽകി. ബുധനാഴ്ച റേറ്റിങ് ഏജൻസിയായ മൂഡീസ് പഞ്ചാബ് നാഷണൽ ബാങ്കിന് പോസിറ്റീവ് റേറ്റിങ് നൽകിയിരുന്നു.
നാഷണൽ സ്റ്റോക്ക് എക്സ്േചഞ്ചിൽ പഞ്ചാബ് നാഷണൽ ബാങ്കിൻെറ ഓഹരികൾ രണ്ട് ശതമാനം ഉയർന്ന് 61.10 രൂപയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.