വിമർശനം ഉയർന്നു; ബോണ്ടുകളിൽ ധനവകുപ്പിന്​ മനംമാറ്റം

ന്യൂഡൽഹി: വിദേശ കറൻസികളിൽ സോവറീൻ ബോണ്ടുകൾ പുറത്തിറക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന്​ പ്രധാനമന്ത് രിയുടെ ഓഫീസ്​ ധനവകുപ്പിന്​ നിർദേശം നൽകി. ബജറ്റിലാണ്​ വിദേശ കറൻസികളിൽ സോവറീൻ ബോണ്ടുകൾ പുറത്തിറക്കുമെന്ന് ധന മന്ത്രി​ നിർമലാ സീതാരാമൻ അറിയിച്ചത്​.

ബജറ്റ്​ പ്രഖ്യാപനം വന്നതിന്​ പിന്നാലെ സാമ്പത്തിക വിദഗ്​ധർ ബോണ്ടുകൾക്കെതിരെ രംഗത്തെത്തിയിരുന്നു. സോവറീൻ ബോണ്ടുകൾ പുറത്തിറക്കിയാൽ കറൻസി വിനിമയ നിരക്കിലുണ്ടാവുന്ന വ്യതിയാനങ്ങൾ മൂലം ഇന്ത്യക്ക്​ വൻ ബാധ്യതയു​ണ്ടാവുമെന്നായിരുന്നു വിമർശനം. പുതിയ സാഹചര്യത്തിൽ വിദേശ വിപണികളിൽ ഇന്ത്യൻ രൂപയിൽ തന്നെ ബോണ്ടുകൾ പുറത്തിറക്കാനാണ്​ സാധ്യത കൂടുതൽ. എന്നാൽ, ഇതുമായി ബന്ധ​പ്പെട്ട വാർത്തകൾ ധനകാര്യ മന്ത്രാലയമോ പ്രധാനമന്ത്രിയുടെ ഓഫീസോ സ്ഥിരീകരിച്ചിട്ടില്ല.

ധനകാര്യ സെക്രട്ടറി സുഭാഷ്​ ചന്ദ്ര ഗാർഗാണ്​ വിദേശ രാജ്യങ്ങളിൽ രൂപയിലല്ലാതെ മറ്റ്​ കറൻസികളിൽ സോവറീൻ ബോണ്ടുകൾ പുറത്തിറക്കാമെന്ന ആശയം മുന്നോട്ട്​ വെച്ചത്​. ഗാർഗ്​ പദവി രാജിവെക്കുമെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത്​ വന്നിരുന്നു. സോവറീൻ ബോണ്ടുകൾ പുറത്തിറക്കാനുള്ള തീരുമാനത്തിൽ നിന്ന്​ കേന്ദ്രസർക്കാർ പിന്മാറിയതാണ്​ ഗാർഗിൻെറ പെ​ട്ടെന്നുള്ള രാജി വാർത്തകൾക്ക്​​ പിന്നിലെന്നാണ്​ റിപ്പോർട്ടുകൾ.

Tags:    
News Summary - PMO Asks Finance Ministry For Relook At Sovereign Bond-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.