ഡിജിറ്റലായി പണമടക്കു; സുരക്ഷിതരായിരിക്കു- ആർ.ബി.ഐ ഗവർണർ

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തിൽ ഡിജിറ്റൽ ഇടപാടുകൾ​ പ്രോൽസാഹിപ്പിക്കണമെന്ന്​ ആർ.ബി.ഐ ഗവർ ണ ശക്​തകാന്ത ദാസ്​. ഞായറാഴ്​ച പുറത്തിറക്കിയ വീഡിയോയിലാണ്​ ആർ.ബി.ഐ ഗവർണർ ഇക്കാര്യം ആവശ്യപ്പെടുന്നത്​.

മോശം സമയത്തിലൂടെയാണ്​ നമ്മൾ കടന്നു പോകുന്നത്​. ഇൗയൊരു സാഹചര്യത്തിൽ മുൻകരുതലെടുക്കാൻ നാം ബാധ്യസ്ഥരാണ്​. ഇതിനായി എല്ലാ ഇടപാടുകളും ഡിജിറ്റലായി നടത്തണം. ഡെബിറ്റ്​, ക്രെഡിറ്റ്​ കാർഡ്​ ഇടപാടുകളെല്ലാം ഡിജിറ്റലായി നടത്തണമെന്ന്​ ശക്​തികാന്ത ദാസ് വീഡിയോയിൽ​ ആവശ്യപ്പെട്ടു.

കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന് സാമ്പത്തിക രംഗത്തെ പ്രതിസന്ധി മറികടക്കാൻ കർശന നടപടികളുമായി ആർ.ബി.ഐ രംഗത്തെത്തിയിരുന്നു. വായ്​പ പലിശ നിരക്കുകൾ കുറച്ചും വായ്​പകൾക്ക്​ മൊറ​ട്ടോറിയം ഏർപ്പെടുത്തിയുമാണ്​ ആർ.ബി.ഐ വിപണിയിൽ ഇടപെടൽ നടത്തിയത്​.

Tags:    
News Summary - Pay digital, stay safe: RBI Governor-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.