പാസ്​പോർട്ട് ഇ-​വെ​രി​ഫി​ക്കേ​ഷ​ൻ എല്ലാ ജില്ലകളിലേക്കും

തി​രു​വ​ന​ന്ത​പു​രം: ഒ​രു മാ​സം വ​രെ​യെ​ടു​ക്കു​ന്ന പാ​സ്​​പോ​ർ​ട്ട് വെ​രി​ഫി​ക്കേ​ഷ​ൻ നാ​ല്​-​അ​ഞ്ച്​ ദി​വ​സ​ത്തി​ന​കം ന​ട​ത്താ​ൻ ക​ഴി​യു​ന്ന ഇ-​വെ​രി​ഫി​ക്കേ​ഷ​ൻ പാ​സ്​​പോ​ർ​ട്ട് സം​വി​ധാ​നം ഒ​രു മാ​സ​ത്തി​ന​കം എ​ല്ലാ ജി​ല്ല​ക​ളി​ലും ന​ട​പ്പാ​ക്കും.  ഇ​തി​നു​ള്ള നി​ർ​േ​ദ​ശം പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്​​റ ജി​ല്ലാ പൊ​ലീ​സ്​ മേ​ധാ​വി​മാ​ർ​ക്ക് ന​ൽ​കി.

ക​ട​ലാ​സ്​ ര​ഹി​ത ഡി​ജി​റ്റ​ൽ വ​ർ​ക്ക്​​േ​ഫ്ലാ​യി​ലൂ​ടെ​യാ​ണ്​ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ന്ന​ത്. പൈ​ല​റ്റ് അ​ടി​സ്​​ഥാ​ന​ത്തി​ൽ സം​വി​ധാ​നം മ​ല​പ്പു​റം ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കി​യി​രു​ന്നു. ക​ണ്ണൂ​ർ,  പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് റൂ​റ​ൽ, തൃ​ശൂ​ർ റൂ​റ​ൽ, എ​റ​ണാ​കു​ളം റൂ​റ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​കൂ​ടി പി​ന്നീ​ട്​ വ്യാ​പി​പ്പി​ച്ചു. ഒ​രു മാ​സ​ത്തി​ന​കം മ​റ്റ് പൊ​ലീ​സ് ജി​ല്ല​ക​ളി​ലേ​ക്ക്​ പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും. 

പ​രി​ശീ​ല​നം ന​ൽ​കാ​ൻ മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ്​  മേ​ധാ​വി​മാ​രെ​യും ഫ​ണ്ട് ന​ൽ​കു​ന്ന​തി​ന്  ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ്​ എ.​ഡി.​ജി.​പി, ഡി.​ഐ.​ജി എ​ന്നി​വ​രെ​യും ​െപാ​ലീ​സ്​ മേ​ധാ​വി ചു​മ​ത​ല​പ്പെ​ടു​ത്തി.

ഇ-​വെ​രി​ഫി​ക്കേ​ഷ​ൻ ഇ​ങ്ങ​നെ
അ​പേ​ക്ഷ​ക​​​െൻറ വ്യ​ക്​​തി​ഗ​ത വി​വ​രം ജി​ല്ലാ ൈക്രം ​റെ​ക്കോ​ഡ്സ്​ ബ്യൂ​റോ​ക്ക്​ വെ​ബ് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി അ​യ​ച്ച് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ  പ​ങ്കാ​ളി​ത്ത​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കും. തു​ട​ർ​ന്ന് ഡി​ജി​റ്റ​ലാ​യി ഈ ​ഫ​യ​ൽ ജി​ല്ലാ സ്​​പെ​ഷ​ൽ ബ്രാ​ഞ്ച് വ​ഴി ഫീ​ൽ​ഡ് വെ​രി​ഫി​ക്കേ​ഷ​ൻ ഓ​ഫി​സ​ർ​ക്ക് മൊ​ബൈ​ൽ/  ലാ​പ്ടോ​പ് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ന​ൽ​കും. പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി മൊ​ബൈ​ൽ/ ലാ​പ്ടോ​പ് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി റി​പ്പോ​ർ​ട്ട് ജി​ല്ലാ സ്​​പെ​ഷ​ൽ ബ്രാ​ഞ്ചി​ന് ന​ൽ​കും. തു​ട​ർ​ന്ന് ജി​ല്ലാ പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ ഡി​ജി​റ്റ​ൽ ഒ​പ്പോ​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​​െൻറ വെ​ബ്പോ​ർ​ട്ട​ലി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യു​ന്ന​തോ​ടെ വെ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​കും. നാ​ല്-​അ​ഞ്ച് ദി​വ​സ​മാ​ണ് ഈ ​സം​വി​ധാ​നം വ​ഴി വെ​രി​ഫി​ക്കേ​ഷ​ന്​ വേ​ണ്ട​ത്.  
 

Tags:    
News Summary - Passport E Verification to All District-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.