1. NCB (No Claim Bonus) കൃത്യമായി വാങ്ങുക
കഴിഞ്ഞ വർഷം ക്ലെയിം ഒന്നും എടുത്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് ലഭിക്കേണ്ട NCB ഡിസ്കൗണ്ട് പുതിയ പോളിസിയിൽ കുറച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. പരമാവധി 50% വരെ ലഭിക്കും. പുതിയ കമ്പനിയിലേക്ക് മാറിയാലും ഈ ഡിസ്കൗണ്ട് ലഭിക്കും. ഓൺലൈനിൽ പുതുക്കുമ്പോൾ ‘Did you make a claim in the previous policy?’ എന്ന ചോദ്യത്തിന് ‘NO’ എന്ന് തന്നെ നൽകണം.
2. IDV (Insured Declared Value) കൃത്യമായി സെറ്റ് ചെയ്യുക
നിങ്ങളുടെ ബൈക്കിന്/കാറിന് ഇൻഷുറൻസ് കമ്പനി നിശ്ചയിക്കുന്ന വിലയാണ് IDV. വണ്ടി ടോട്ടൽ ലോസ് ആയാലോ മോഷണം പോയാലോ ഈ തുകയാണ് ലഭിക്കുക.
റേറ്റ് കുറക്കാൻ: ഇൻഷുറൻസ് കമ്പനികൾ പലപ്പോഴും IDV പരമാവധി കൂട്ടിയിടാറുണ്ട് (അപ്പോൾ പ്രീമിയം കൂടും). നിങ്ങൾക്ക് പ്രീമിയം കുറക്കണമെങ്കിൽ വെബ്‌സൈറ്റിൽ IDV സ്വന്തമായി അഡ്ജസ്റ്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടാകും. അത് ന്യായമായ രീതിയിൽ അൽപം കുറച്ചുനൽകിയാൽ പ്രീമിയം തുക പെട്ടെന്ന് കുറയും.
3. വേണ്ടാത്ത Add-ons ഒക്കെ ഒഴിവാക്കുക
നമ്മൾ നേരത്തെ പറഞ്ഞതുപോലെ Zero Depreciation (Nil Dip) എന്ന ഒരൊറ്റ ആഡ്-ഓൺ മാത്രം സെലക്ട് ചെയ്യുക. താഴെ പറയുന്നവ ലിസ്റ്റിൽ ഉണ്ടെങ്കിൽ ടിക്ക് മാർക്ക് ഒഴിവാക്കുക:
●Return to Invoice (വേണ്ട)
●Engine Protection (വേണ്ട)
●Consumables Cover (വേണ്ട)
●Roadside Assistance/RSA (വേണ്ട)
4. CPA (Compulsory Personal Accident) കവർ ഒഴിവാക്കാം (നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ)
ഉടമസ്ഥന് അപകടം സംഭവിച്ചാൽ 15 ലക്ഷം കിട്ടുന്ന ഈ കവറിന് ഏകദേശം 350-400 വരും. എന്നാൽ:
നിങ്ങളുടെ പേരിൽ ഇതിനകം മറ്റൊരു വണ്ടിയുടെ പോളിസിയിലോ, അല്ലെങ്കിൽ കമ്പനി വകയോ സ്വന്തമായോ പേഴ്സനൽ ആക്‌സിഡൻറ് ഇൻഷുറൻസ് ഉണ്ടെങ്കിൽ ഈ തുക ഇവിടെ നൽകേണ്ടതില്ല. ‘I already have a personal accident cover’ എന്ന് ടിക്ക് ചെയ്താൽ ഈ 400 കൂടി ലാഭിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.