ജി.എസ്​.ടിയിൽ രണ്ട്​ സ്ലാബുകൾ മാത്രമാക്കാൻ ശിപാർശ

ന്യൂഡൽഹി: ജി.എസ്​.ടിയിൽ രണ്ട്​ സ്ലാബുകൾ മാത്രമാക്കാൻ സർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്ട്​. കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ സംയുക്​ത സമിതി ഇതിനുള്ള നിർദേശം കേന്ദ്രസർക്കാറിന്​ സമർപ്പിച്ചുവെന്നാണ്​ വിവരം. ജി.എസ്​.ടിയിലെ വരുമാന നഷ്​ടം ഒഴിവാക്കുന്നതിനാണ്​ നടപടി.

10,20 ശതമാനം എന്നിങ്ങനെ രണ്ട്​ സ്ലാബുകൾ മാത്രം ജി.എസ്​.ടിയിൽ മതിയെന്നാണ്​ ശിപാർശ. നിലവിലെ രീതിയാണ്​ തുടരുന്നതെങ്കിൽ 18 ശതമാനം സ്ലാബിൽ വരുന്ന പല ഉൽപന്നങ്ങളും 28​േലക്ക്​ മാറ്റണമെന്നും സമിതിയുടെ ശിപാർശയുണ്ട്​.

നടപ്പ്​ സാമ്പത്തിക വർഷത്തിൽ 63,200 കോടിയുടെ നഷ്​ടം ജി.എസ്​.ടി പിരിവിലുണ്ടാകുമെന്നാണ്​ കണക്കാക്കുന്നത്​. 2021ൽ അത്​ രണ്ട്​ ലക്ഷം കോടിയായി ഉയരും. ഈ നഷ്​ടം കുറക്കുന്നതിനാണ്​ നികുതി പരിഷ്​കരണവുമായി സർക്കാർ രംഗത്തെത്തുന്നത്​.

Tags:    
News Summary - Panel favours 2 GST slabs-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.