പാൻ കാർഡ്​-ആധാർ ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി

ന്യൂഡൽഹി: പാൻകാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി. 2019 ഡിസംബർ 31 വരെയാണ്​ തീയതി നീട്ടി നൽകി യത്​. സെപ്​റ്റംബർ 30ന്​ കാലാവധി അവസാനിക്കാനിരിക്കെയാണ്​ ധനമന്ത്രാലയത്തിൻെറ പുതിയ തീരുമാനം.

ആദായ നികുതി വകുപ്പിൻെറ വെബ്​സൈറ്റിലൂടേയൊ എസ്​.എം.എസിലൂടേ​യൊ പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാം. എന്നാൽ, പേരിലോ ജനനതീയതിയിലോ എ​ന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ ഇത്​ സാധ്യമാവില്ല.

കഴിഞ്ഞ പൊതുബജറ്റിൽ പാൻകാർഡ്​ ഇല്ലാത്തവർക്ക്​ ആധാർ കാർഡ്​ ഉപയോഗിച്ച്​ ആദായ നികുതി റി​ട്ടേൺ ഫയൽ ചെയ്യാമെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.

Tags:    
News Summary - Pan-Aadhar linking-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.