Posted On
date_range Updated On
date_range അമേരിക്കൻ ആക്രമണം: രാജ്യാന്തര വിപണിയിൽ എണ്ണ വില വർധിച്ചു
തെഹ്റാൻ: ഇറാഖിലെ അമേരിക്കൻ ആക്രമണത്തിൽ ഇറാന്‍റെ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണ വില വർധിച്ചു. എണ്ണ വിലയിൽ മൂന്ന് ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയത്.
അസംസ്കൃത എണ്ണയുടെ വില ബാരലിന് 69.16 ഡോളറായി വർധിച്ചു. മൂന്നു ശതമാനമാണ് വില ഉയർന്നത്. കഴിഞ്ഞ സെപ്റ്റ്ബർ 17ന് ശേഷം എണ്ണ വിലയിൽ രേഖപ്പെടുത്തിയ കൂടിയ വർധനവാണിത്.
അമേരിക്കൻ അസംസ്കൃത എണ്ണയുടെ വില ബാരലിന് 62.94 ഡോളറായി. 1.76 ഡോളറിന്‍റെ കുതിപ്പാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മെയ് ഒന്നിന് ബാരലിന് 63.84 ഡോളറിൽ എത്തിയിരുന്നു.
ലോകത്തിലെ നാലാമത്തെയും ഒായിൽ ഉൽപാദന രാജ്യങ്ങളിൽ (ഒപെക്) രണ്ടാമത്തെയും വലിയ കയറ്റുമതി രാജ്യമാണ് ഇറാൻ. ലോകത്തിലെ ഒായിൽ ശേഖരത്തിൽ 10 ശതമാനവും പ്രകൃതി വാതക ശേഖരത്തിൽ 15 ശതമാനവും ഇറാന്‍റെ കൈവശമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.