കോവിഡ്​ 19: എണ്ണ വില വീണ്ടും കുറഞ്ഞു

സിംഗപ്പൂർ: കോവിഡ്​ 19 വൈറസ്​ ബാധ ലോകത്ത്​ അതിവേഗം പടർന്നു പിടിക്കുന്നതിനിടെ ഏഷ്യൻ വിപണിയിൽ എണ്ണ വില കുറഞ്ഞു. തിങ്കളാഴ്​ചത്തെ വ്യാപാരത്തിൽ എണ്ണവിലയിൽ ഇടിവ്​ രേഖപ്പെടുത്തി.

ബ്ര​െൻറ്​ ക്രുഡ്​ ഓയിലി​​െൻറ വില 4.9 ശതമാനം ഇടിഞ്ഞ്​ ബാരലിന്​ 23 ഡോളറായി കുറഞ്ഞു. കോവിഡ്​ 19 വൈറസ്​ ബാധയെ പ്രതിരോധിക്കുന്നതിനായി വിവിധ രാജ്യങ്ങൾ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി എണ്ണവിലയിൽ കുറവ്​ രേഖപ്പെടുത്തുകയാണ്​. സാമ്പത്തിക രംഗത്തെ പ്രതിസന്ധി മറികടക്കാനായി ലോകത്തെ പല രാജ്യങ്ങളും കഴിഞ്ഞയാഴ്​ച സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. വരും ദിവസങ്ങളിൽ ഇത്​ വിപണികളെ സ്വാധീനിക്കുമോയെന്നാണ്​ ലോകം ഉറ്റുനോക്കുന്നത്​.

കോവിഡ്​ 19 വൈറസ്​ ബാധമൂലം ലോകത്ത്​ 33,000 പേർ മരിച്ചിട്ടുണ്ടെന്നാണ്​ നിലവിൽ കണക്കാക്കുന്നത്​. ഏകദേശം ഏഴ്​ ലക്ഷത്തോളം പേർക്ക്​ വൈറസ്​ ബാധ സ്ഥിരീകരിച്ചു. ആഗോള സമ്പദ്​വ്യവസ്ഥയെ തന്നെ നിയന്ത്രിക്കുന്ന ശക്​തികളായ അമേരിക്കയിലും ചൈനയിലും വൈറസ്​ ബാധ സ്ഥിരീകരിച്ചത്​ പ്രശ്​നത്തി​​െൻറ ഗൗരവം വർധിപ്പിക്കുന്നു.

Tags:    
News Summary - Oil Prices Slump in asian markets-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.