അസംസ്‌കൃത എണ്ണ വില റെക്കോഡിൽ​; ബാരലിന്​ 81.45 ഡോളര്‍

സിംഗപൂര്‍: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില നാലുവര്‍ഷത്തിനിടെ ഏറ്റവും ഉയർന്ന നിലയിൽ. ചൊവ്വാഴ്ച ക്രൂഡ് ഒായിൽ വില ബാരലിന് 81.45 ഡോളറിലെത്തി. നവംബര്‍ 2014നു ശേഷം അസംസ്‌കൃത എണ്ണക്ക്​ ഇത്രയും വില വരുന്നത് ഇതാദ്യമായാണ്.

പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ് കമ്പനികളുടെ ഓര്‍ഗനൈസേഷന്‍(ഒപെക്) എണ്ണയുൽപാദനം കുറക്കാൻ തീരുമാനിച്ചതും ഇറാനിൽ നില നിൽക്കുന്ന രാഷ്​​ട്രീയ അനിശ്​ചിതത്വങ്ങളും വില ഉയരുന്നതിന്​ കാരണമായി. അന്താരാഷ്​ട്ര വിപണിയിൽ എണ്ണവില വർധിക്കുന്നത്​ ഇന്ത്യൻ വിപണിയിലും വില വർധനക്ക്​ കാരണമാവും.

എണ്ണ ഉത്​പാദനം വെട്ടിക്കുറക്കുമെന്ന നിലപാട്​ ഒപെക് തുടര്‍ന്നാല്‍ 2019 മാർച്ച്​ ആകു​േമ്പാഴേക്കും ക്രൂഡ് വില ബാരലിന് 100 ഡോളര്‍ കടക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യാന്തര വിപണിയിൽ അസംസ്​കൃത എണ്ണയുടെ വിലവര്‍ധനക്കനുസൃതമായി രാജ്യത്ത്​ പെട്രോള്‍, ഡീസല്‍ വിലയിൽ വീണ്ടും വർധനവ്​ ഉണ്ടാകും.

Tags:    
News Summary - Oil prices near 4-year high as producers resist output rise- Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.