ഒരു 5 സ്റ്റാർ ഹോട്ടലിൽ പാർട്ണർ ആവാം

കേരളത്തിലെ വിനോദസഞ്ചാര മേഖലയിലെ പറുദീസയാണ് ഫോർട്ട് കൊച്ചി. എറണാകുളം കേരളത്തിന്റെ വ്യാപാര സിരാകേന്ദ്രവും. ഇവ രണ്ടിനെയും ബന്ധിപ്പിക്കുന്നത് മാത്രമല്ല വില്ലിങ്ടൺ ഐലണ്ടിനെ സവിശേഷമാക്കുന്നത്. എയർപോർട്ടും, റെയിൽവേ സ്റ്റേ ഷനും, ബോട്ട് ജെട്ടികളും, ക്രൂയിസ് ഷിപ്പ് ടെർമിനലും അടങ്ങിയ ഈ മനുഷ്യ നിർമ്മിത ദ്വീപ് എന്നും സഞ്ചാരികളുടെ ഒരു കൗ തുകം തന്നെയാണ്. പൂർണമായും കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ അധീനതയിൽ ഉള്ള വില്ലിങ്ടൺ ദ്വീപിന്റെ വടക്ക് പടിഞ്ഞാറ ് മുനമ്പ് ഒരു ആസൂത്രിത നഗരമാണ്. കൊച്ചി തുറമുഖവും, നിർമ്മാണത്തിലിരിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള ക്രൂയിസ് ടെർമിനലും, കപ്പൽ നിർമ്മാണ അറ്റകുറ്റ പണിശാലയും, താജ് മലബാർ അടക്കം 3 പഞ്ചനക്ഷത്ര ഹോട്ടലുകളും, തുറമുഖം മ്യൂസിയവും ലോക വിനോദസഞ്ചാര വാണിജ്യ ഭൂപടത്തിൽ ചെറുതല്ലാത്ത ഒരു സ്ഥാനം നൽകുന്നു.

വേമ്പനാട് കായലിന്റെയും, അറബിക്കടലിന്റെയും അറ്റമില്ലാത്ത നയനസുന്ദരകാഴ്ചയും ഈ ദ്വീപിനെ താരതമ്യമില്ലാത്തതാക്കുന്നു. കടലും കായലും പൈതൃകവും നാഗരികതയും കോർത്തിണക്കിയുള്ള വിനോദ സഞ്ചാരമേഖലയുടെ അനന്തസാധ്യത ഉപയോഗപ്പെടുത്താൻ ന്യൂക്ലിയസ് ഹോട്ടൽസ് ആൻഡ് റിസോർട്സ് ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഐലൻഡിലെ മലബാർ റോഡിനോട് ചേർന്നുള്ള ഈ വസ്തുവിനോളം മികച്ച മറ്റൊന്ന് ഇല്ലായിരുന്നു.വേമ്പനാട് കായലിനു സമാന്തരമായി 430 അടി നീളത്തിൽ ഒരു ലക്ഷത്തിനു ഇരുപത്തിനായിരത്തിൽപ്പരം ചതുരശ്ര അടിയിൽ ന്യൂക്ലിയസ് അണിയിച്ചൊരുക്കുന്ന ഈ ഹോട്ടലിനു നൂറ്റി ഇരുപത് കോടി രൂപയാണ് മുതൽമുടക്ക് പ്രതീക്ഷിക്കുന്നത്.

എണ്ണായിരം ചതുരശ്ര അടി ലോബിയും, 19,000 ചതുരശ്ര അടി വിവാഹ - വിരുന്ന് വേദിയും, സ്വിമ്മിംഗ് പൂളും, സോനയും, ജക്കൂസിയും, ആയുർവേദ സുഖ ചികിത്സയും, യോഗയും, ജിമ്മും, ഇൻഡോർ ഗെയിംസും ഉൾക്കൊള്ളുന്ന പതിനയ്യായിരം ചതുരശ്ര അടിയോളം വരുന്ന വെൽനെസ്സ് സ്ക്വയർ, നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപിന്റെ പ്രകൃതിഭംഗി ആവോളം ആസ്വദിക്കാൻ പാകത്തിൽ കെട്ടിടത്തിന്റെ എട്ടാം നിലയിൽ പതിനായിരം ചതുരശ്ര അടിയിൽ തീർക്കുന്ന മൂന്ന് വത്യസ്ഥ റസ്റ്റോറന്റുകൾ. 411 മുതൽ 2000 ചതുരശ്ര അടിവരെയുള്ള വിശാലമായ 53 താമസമുറികൾ എന്നിവ ആഡംബരത്തിന്റെ അനന്തസാധ്യതകൾ തുറന്നിടുന്നു.

പദ്ധതി മുതൽമുടക്കിന്റെ 25 ശതമാനം ന്യൂക്ലിയസ് നേരിട്ടും ബാക്കി തുക ന്യൂക്ലിയസ് പ്രൊജെക്ടുകളിലെ കസ്റ്റമേഴ്സും സമാന ചിന്താഗതിക്കാരും ചേർന്ന് സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നത്. 12 ലക്ഷം മുതലുള്ള നിക്ഷേപം കൊണ്ടു ഏതൊരാൾക്കും ഈ പ്രോജെക്ടിൽ ഒരു പാർട്ണറാവാം. ഈ പ്രോപ്പർട്ടിയെ ന്യൂക്ലിയസ് ഹോട്ടൽസ് ആൻഡ് റിസോർട്ട് ദീർഘകാലത്തേക്ക് പാട്ട വാടകക്ക് എടുത്ത് നിശ്ചിത മാസവാടക നൽകും. പന്ത്രണ്ട് ലക്ഷം നിക്ഷേപിക്കുന്ന ഒരു പാർട്ണർക്ക് വർഷന്തോറും ഒരു ലക്ഷം രൂപ നിശ്ചിത വാടക അടക്കം 2.1 ലക്ഷത്തിന്റെ വാർഷിക ആനുകൂല്യങ്ങൾ ലഭിക്കും.

എറണാകുളത്തും തിരുവനന്തപുരത്തും, കോട്ടയത്തും, ഒമാനിലെ സലാലയിലുമായി നിർമ്മാണം പൂർത്തീകരിച്ചു കൈമാറിയ പന്ത്രണ്ടും അടുത്ത ഒരു വർഷത്തിൽ പൂർത്തീകരിക്കുന്ന ഒൻപതും ഗാർഹിക - വാണിജ്യ പദ്ധതികളുമായി ന്യൂക്ലിയസ് റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവ സാന്നിധ്യമായി തുടരുന്നു. വരും വർഷങ്ങളിൽ ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി റിയൽ എസ്റ്റേറ്റ് പദ്ധതികൾ ന്യൂക്ലിയസ് പ്രീമിയം പ്രോപ്പർട്ടീസ് തയ്യാറാക്കി വരുന്നു.

1500 കോടി രൂപയുടെ നിക്ഷേപത്തിലൂടെ വരും 2025 ഓടുകൂടി ദ ന്യൂക്ലിയസ് എന്ന ബ്രാൻഡിൽ 25 ഫോർ സ്റ്റാർ ഫൈവ് സ്റ്റാർ ഹോട്ടലുകൾ നിർമ്മിക്കാനുള്ള ലക്ഷ്യവുമായി മുന്നേറുന്ന ന്യൂക്ലിയസ് ഹോട്ടൽസ് ആൻഡ് റിസോർട്സിന്റെ വയനാട് മേപ്പാടിയിലെ റിസോർട്ട് നിർമ്മാണം പുരോഗമിക്കുന്നു. ഈ വർഷം തന്നെ തുറന്നു പ്രവർത്തനം ആരംഭിക്കുന്ന ഈ റിസോർട്ടിലും പാർട്ണർഷിപ്പ് എടുക്കാൻ കമ്പനി അവസരം നൽകുന്നുണ്ട്.

തേക്കടിയിൽ നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു റിസോർട്ട് ഇതിനകം ന്യൂക്ലിയസ് ഗ്രൂപ്പ് ഏറ്റെടുത്തു കഴിഞ്ഞു. നവീകരണങ്ങൾക്ക് ശേഷം ഈ വർഷം തന്നെ "ദ ന്യൂക്ലിയസ്" എന്ന ബ്രാൻഡിൽ തുറക്കാനാണ് തീരുമാനം. കൂടാതെ മസ്കറ്റ്, സലാല, മാലിദ്വീപ് എന്നിവിടങ്ങളിലെ റിസോർട്ടുകൾ ഈ വർഷം തന്നെ നിർമ്മാണം ആരംഭിക്കും.ന്യൂക്ലിയസ്സിന്റെ വിവിധ ഹോട്ടൽ, റിസോർട്ട് പദ്ധതികളിൽ പങ്കാളികളാവാൻ താല്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾ അറിയാൻ കമ്പനിയുടെ ഇൻവെസ്റ്റ്മെന്റ് കോൺസൾട്ടന്റുമായി സംസാരിക്കാം.



Mob No: +91 9020300100 (India)

info@nucleushotelsandresorts.com

Tags:    
News Summary - nucleus hotels and resorts- Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.