Posted On
date_range Updated On
date_range സബ്സിഡിയില്ലാത്ത പാചകവാതക വില കുറച്ചു
ന്യൂഡൽഹി: സബ്സിഡിയില്ലാത്ത പാചകവാതക വില കുറച്ച് എണ്ണ കമ്പനികൾ. സിലിണ്ടർ ഒന്നിന് 162.50 രൂപയാണ് കുറച്ചത്. അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞതോടെയാണ് ഇന്ത്യയിലും വില കുറവിന് വഴിയൊരുങ്ങിയത്.
നിലവിൽ 12 സിലിണ്ടറുകളാണ് സബ്സിഡി നിരക്കിൽ കേന്ദ്രസർക്കാർ ഉപഭോക്താക്കൾക്ക് നൽകുന്നത്. സബ്സിഡിയില്ലാത്ത സിലിണ്ടറുകളുടെ വിലയാണ് എണ്ണ കമ്പനികൾ കുറച്ചിരിക്കുന്നത്. സബ്സിഡിയുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ബ്രെൻറ് ക്രൂഡിെൻറ വില ക്രമാതീതമായി താഴുകയാണ്. ബാരലിന് 15.98 ഡോളർ വരെ താഴ്ന്ന എണ്ണവില പിന്നീട് 26.43 ഡോളറിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.