2000 രൂപയുടെ നോട്ട്​ പിൻവലിക്കുന്നതിനെ കുറിച്ച്​ അറിയി​ല്ലെന്ന്​ ധനകാര്യ സഹമന്ത്രി

ന്യൂഡൽഹി: 2000 രൂപയുടെ നോട്ട്​ പിൻവലിക്കുന്നതിനെ കുറിച്ച്​ അറിയില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി​ സന്തോഷ്​ കുമാർ ഗാൻ​വാർ. 2000 രൂപയുടെ നോട്ട്​ പിൻവലിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന വാർത്തകൾക്കിടയാണ്​ ധനകാര്യ സഹമന്ത്രിയുടെ പ്രതികരണം.

2000 രൂപയുടെ നോട്ട്​ പിൻവലിക്കുന്നതിനെ കുറിച്ച്​ വാർത്തകളൊന്നുമില്ല. 200 രൂപയുടെ നോട്ട്​ വൈകാതെ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നതിൽ കുറവു വന്നിട്ടുള്ള വിഷയം പ്രത്യേകം പരിശോധിക്കേണ്ടതാണ്​. ഇക്കാര്യത്തിൽ ആർ.ബി.​െഎ ആണ്​ കൂടുതൽ വിശദീകരണം നൽകേണ്ടതെന്നും സന്തോഷ്​കുമാർ പറഞ്ഞു.

2000 രൂപ നോട്ട്​ അച്ചടി നിർത്തിയത്​ സംബന്ധിച്ച പ്രതിപക്ഷം രാജ്യസഭയിൽ വിശദീകരണം ആവശ്യപ്പെ​െട്ടങ്കിലും ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. അഞ്ച്​ മാസം മുമ്പ്​ തന്നെ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയെന്നും ഇത്​ പിൻവലിക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു നേരത്തെ  വാർത്തകൾ.

Tags:    
News Summary - No news on Rs 2,000 note 'withdrawal', Rs 200 to be issued soon–business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.