2000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടിന്​ ചാർജില്ല

ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതി​​െൻറ ഭാഗമായി 2000 രൂപയുടെ ഇടപാടുകൾക്ക്​ ചാർജ്​ ചുമത്തില്ലെന്ന്​ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്​. ഡിജിറ്റൽ ഇടപാടുകൾ നടത്തു​േമ്പാൾ വ്യാപാരികളിൽ നിന്ന്​ ചുമത്തിയിരുന്ന ചാർജ്​ ഇടാക്കില്ലെന്നാണ്​ അറിയിച്ചിരിക്കുന്നത്​. മന്ത്രിസഭ യോഗ തീരുമാനങ്ങൾ വിശദീകരിച്ച്​ സംസാരിക്കു​േമ്പാഴാണ്​ സിങ്​വി ഇക്കാര്യം അറിയിച്ചത്​. 

2000 രൂപ വരെയുള്ള ഡിജിറ്റൽ ഇടപാടുകൾ നടത്തു​േമ്പാൾ ഇൗടാക്കിയിരുന്ന മെർച്ചൻറ്​ ഡിസ്​കൗണ്ട്​ റേറ്റ്​ ഇനി ഇൗടാക്കില്ലെന്ന്​ സർക്കാർ അറിയിച്ചിരിക്കുന്നത്​. ഡെബിറ്റ്​ കാർഡ്​, യു.പി.​െഎ , ഭീം തുടങ്ങിയവ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക്​ ഇളവ്​ ബാധകമാണെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്​.

20 ലക്ഷം വരെ വിറ്റുവരവുള്ള വ്യാപാരികൾക്ക്​ 0.40 ശതമാനം വരെയാണ്​ എം.ഡി.ആർ ചാർജായി ചുമത്തിയിരുന്നത്​. വ്യാപാരികളുടെ വിറ്റുവരവ്​ 20 ലക്ഷത്തിൽ കൂടുതലാണെങ്കിൽ എം.ഡി.ആർ ചാർജായി 0.90 ശതമാനം വരെ ചുമത്തും. കഴിഞ്ഞ സ്വാതന്ത്രദിനത്തിൽ രാജ്യ​ത്ത്​ ഡിജിറ്റൽ ഇടപാടുകളുടെ പ്രാധാന്യത്തെ കുറിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിരുന്നു. ഇതിന്​ ശേഷം ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിരുന്നു. ഇതി​​െൻറ ഭാഗമായാണ്​ പുതിയ തീരുമാനം സർക്കാർ എടുത്തത്​. 

Tags:    
News Summary - No Charges for Digital Transactions up to Rs 2000, Says Cabinet-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.