ന്യൂഡൽഹി: പി.എൻ.ബി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും വജ്രവ്യാപാരിയുമായ നീരവ് മോദി യു.കെയിൽ ഉണ്ടെന്ന് ബ്രിട ്ടീഷ് അധികൃതർ അറിയിച്ചതായി സർക്കാർ വ്യക്തമാക്കി. നാഷണൽ സെൻട്രൽ ബ്യൂറോ ഒാഫ് മാഞ്ചസ്റ്ററിെൻറ അന്വേഷണത്തിലാണ് നീരവ് േമാദിയെ കെണ്ടത്തിയത്.
നീരവ് മോദി എവിടെയാെണന്ന് തിരിച്ചറിഞ്ഞ വിവരം വിദേശകാര്യ സഹമന്ത്രി വി.കെ സിങ് രാജ്യസഭയെ അറിയിച്ചു. 2018 ആഗസ്തിൽ സി.ബി.െഎയും എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റും നീരവ് മോദിയെ ഇന്ത്യക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ബ്യൂറോ ഒാഫ് മാഞ്ചസ്റ്ററിന് അപേക്ഷ നൽകിയിരുന്നു. അപേക്ഷകൾ നിലവിൽ യു.കെ അധികൃതരുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
നീരവ് മോദിയെ കണ്ടെത്താൻ സഹായിക്കണെമന്ന് ആവശ്യപ്പെട്ട് ജൂണിൽ വിദേശകാര്യമന്ത്രാലയം വിവിധ യൂറോപ്യൻ രാജ്യങ്ങൾക്ക് കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.