വീണ്ടും സാമ്പത്തിക പ്രതിസന്ധി; ആശങ്കയോടെ ലോകം

ന്യൂയോർക്ക്: 2007ന് സമാനമായി യു.എസ് സമ്പദ് വ്യവസ്ഥയിൽ വീണ്ടും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് ആശങ്ക. യു.എസ് ബോണ്ടുകളിലെ പലിശ നിരക്ക് സംബന്ധിച്ച കണക്കുകളാണ് ഈ ആശങ്കക്കുള്ള കാരണം.

ദീർഘകാല ബോണ്ടുകളേക്കാൾ ഹൃസ്വകാല ബോണ്ടുകളുടെ പലിശ നിരക്ക് യു.എസ് സമ്പദ് വ്യവസ്ഥയിൽ ഉയരുകയാണ്. ഇത് സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പുള്ള പ്രതിഭാസമാണെന്നാണ് വിലയിരുത്തൽ. ഉടനെ ഒരു പ്രതിസന്ധി ഉണ്ടായില്ലെങ്കിലും ഒരു വർഷത്തിനകം സ്ഥിതി മോശമായേക്കാം.

ഇതിന് മുമ്പ് ഈ രീതിയിൽ പലിശ നിരക്കുകൾ മാറിയപ്പോഴെല്ലാം പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. 2007ലും സമാനമായ സ്ഥിതി ഉണ്ടായിരുന്നു. അതേ സമയം, പലിശ നിരക്കുകളിൽ മാറ്റമുണ്ടായെങ്കിലും യു.എസ് സമ്പദ് വ്യവസ്ഥ ശക്തമാണെന്നാണ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവ് പറയുന്നത്.

പ്രതിസന്ധി ഉണ്ടാകുമെന്ന് ആശങ്ക മൂലം ആഗോള ഓഹരി വിപണികൾ നഷ്ടത്തിലാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലുള്ള നിക്ഷേപം വർധിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.

Tags:    
News Summary - Next economic crisis is almost here-Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.