മുൻഗണന മേഖലക്ക്​ 1.52 ലക്ഷം കോടിയുടെ വായ്​പ സാധ്യത –നബാർഡ്

തി​രു​വ​ന​ന്ത​പു​രം: 2020-21 സാ​മ്പ​ത്തി​ക​വ​ർ​ഷം സം​സ്ഥാ​ന​ത്ത്​ മു​ൻ​ഗ​ണ​ന മേ​ഖ​ല​ക്ക്​ 1,52,923.68 കോ​ടി രൂ​പ വാ​ യ്​​പാ സാ​ധ്യ​ത ക​ണ​ക്കാ​ക്കി ന​ബാ​ർ​ഡ്. കൃ​ഷി​ക്കും അ​നു​ബ​ന്ധ മേ​ഖ​ല​ക്കും 73,582.48 കോ​ടി രൂ​പ​യും​ ല​ക്ഷ്യം വ െ​ക്ക​ു​ന്നു. ഇ​തി​​െൻറ 48 ​ശ​ത​മാ​ന​വും കൃ​ഷി​ക്ക്​ മാ​ത്ര​മാ​ണ്. ന​ബാ​ർ​ഡി​​െൻറ 2020-21ലെ ​സ്​​റ്റേ​റ്റ്​ ​േഫാ​ക്ക​സ്​ പേ​പ്പ​റി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

വി​ള​ക​ളു​ടെ ഉ​ൽ​പാ​ദ​നം, പ​രി​പാ​ല​നം, വി​പ​ണ​നം എ​ന്നി​വ​ക്ക്​ 48,546.10 കോ​ടി രൂ​പ​യാ​ണ്​ വാ​യ്​​പ ന​ൽ​കാ​ൻ ക​ണ​ക്കാ​ക്കു​ന്ന​ത്. 2020-21ൽ ​മു​ൻ​ഗ​ണ​ന മേ​ഖ​ല​ക്ക്​ നീ​ക്കി​വെ​ക്കു​ന്ന​തി​​െൻറ 32 ശ​ത​മാ​ന​മാ​ണി​ത്. വാ​യ്​​പ ന​ൽ​കാ​നാ​യി ക​ണ​ക്കാ​ക്കു​ന്ന മ​റ്റ്​ മേ​ഖ​ല​ക​ൾ​: ജ​ല​വി​ഭ​വം -1,411.22 കോ​ടി, കൃ​ഷി​ഭൂ​മി​യു​ടെ യ​ന്ത്ര​വ​ത്​​ക​ര​ണം- 1,151.34 കോ​ടി, പ്ലാ​േ​ൻ​റ​ഷ​ൻ, ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ -6.148.27 കോ​ടി (മു​ൻ​ഗ​ണ​ന മേ​ഖ​ല​യു​ടെ നാ​ല്​ ശ​ത​മാ​നം), വ​ന​വ​ത്​​ക​ര​ണം, ത​രി​ശ്​​ഭൂ​മി- 201.21 കോ​ടി, മൃ​ഗ​സം​ര​ക്ഷ​ണം -4,921.25 കോ​ടി, മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല -756.36 കോ​ടി, സ്​​റ്റോ​റേ​ജ്​ സൗ​ക​ര്യം -466.26 കോ​ടി, ഭൂ​മി നി​ര​പ്പാ​ക്ക​ൽ, മ​ണ്ണ്​ സം​ര​ക്ഷ​ണം, നീ​ർ​ത്ത​ട വി​ക​സ​നം- 2,233.066 കോ​ടി, ഭ​ക്ഷ്യ, കൃ​ഷി സം​സ്​​ക​ര​ണം ​-3,911.73 കോ​ടി, ചെ​റു​കി​ട വ്യാ​പാ​രം -42,626.35 കോ​ടി, ക​യ​റ്റു​മ​തി -12,254.33 കോ​ടി, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല -5.7881 കോ​ടി, ഭ​വ​ന മേ​ഖ​ല -22,992.26 കോ​ടി, പു​ന​രു​പ​യോ​ഗ ഉൗ​ർ​ജം -281.49 കോ​ടി, സാ​മൂ​ഹി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യം -391.52 കോ​ടി.

കാ​ർ​ഷി​ക മേ​ഖ​ല​ക്ക്​ വാ​യ്​​പ ന​ൽ​കു​ന്ന​തി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ ബാ​ങ്കു​ക​ളും മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്​​ച​വെ​ച്ച​പ്പോ​ൾ ത​ന്നെ വി​ള​ക​ൾ​ക്ക്​ വാ​യ്​​പ ന​ൽ​കു​ന്ന​തി​ൽ ല​ക്ഷ്യം വെ​ച്ച​തി​​െൻറ 97 ശ​ത​മാ​ന​മാ​ണ്​ പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്നും ന​ബാ​ർ​ഡ്​ വെ​ളി​പ്പെ​ടു​ത്തി. കൃ​ഷി വാ​യ്​​പ​യി​ൽ 2018-19ൽ ​ല​ക്ഷ്യ​മി​ട്ട​തി​​െൻറ 58 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ സ​ഹ​ക​ര​ണ മേ​ഖ​ല​ കൈ​വ​രി​ച്ച​ത്.


Tags:    
News Summary - NABARD Money Loan -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.