ഓഹരി വിപണി തുറന്ന്​ പ്രവർത്തിക്കും

മുംബൈ: മുംബൈയിൽ ഓഫീസുകൾക്ക്​ അവധിയാണെങ്കിലും ഓഹരി വിപണി പ്രവർത്തിക്കും. മുംബൈ, പൂണെ, നാഗ്​പൂർ തുടങ്ങിയ നഗരങ്ങളിലെ ഒാഫീസുകൾ മാർച്ച്​ 31 വരെ പ്രവർത്തിക്കരുതെന്ന് മഹാരാഷ്​ട്ര മുഖ്യമന്ത്രി​ ഉദ്ധവ്​ താക്കറെ ഉത്തരവിട്ടിരുന്നു.

ബാങ്കിങ്​ സ്ഥാപനങ്ങൾ, സ്​റ്റോക്ക്​ എക്​സ്​ചേഞ്ചുകൾ, ബ്രോക്കിങ്​ ഹൗസുകൾ എന്നിവ തുറന്ന്​ പ്രവർത്തിക്കാമെന്ന്​ ഉദ്ധവ്​ താക്കറെ ട്വിറ്ററിലൂടെ പിന്നീട്​ വ്യക്​തമാക്കിയിരുന്നു. ഇതോടെയാണ്​ ഓഹരി വിപണിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക്​ തുറന്ന്​ പ്രവർത്തിക്കാൻ വഴിയൊരുങ്ങിയത്​.


രാജ്യത്തിൻെറ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ്​ ബി.എസ്​.ഇയുടെയും എൻ.എസ്​.ഇയു​ടെയും ആസ്ഥാനങ്ങൾ പ്രവർത്തിക്കുന്നത്​. സെബിയുടെ ആസ്ഥാനവും മുംബൈയിലാണ്​. പ്രധാന ബ്രോക്കിങ്​ ഹൗസുകളുടെ ഓഫീസുകളും മുംബൈയിലാണ് സ്ഥിതി ചെയ്യുന്നത്​​.

Tags:    
News Summary - Mumabi Share market-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.