ഇ -കൊമേഴ്​സ്​ വഴി ഏപ്രിൽ 20 മുതൽ ഇലക്​ട്രോണിക്​ ഉപകരണങ്ങൾ വിൽക്കാം

ന്യൂഡൽഹി: മൊബൈൽ ഫോൺ, ടെലിവിഷൻ, ഫ്രിഡ്​ജ്​, ലാപ്​ടോപ്​ തുടങ്ങിയ ഇലക്​ട്രോണിക്​ ഉപകരണങ്ങൾ ഏപ്രിൽ 20 മുതൽ ഇ-​ക ൊമേഴ്​സ്​ വെബ്​സൈറ്റുകളിലൂടെ ലഭ്യമാകും. ലോക്​ഡൗണിനെ തുടർന്ന്​ ഇ-കൊമേഴ്​സ്​ മേഖലയും താൽകാലികമായി നിർത്തി വെച്ചിരുന്നു. മേയ്​ മൂന്നുവരെ ​േലാക്​ഡൗൺ നീട്ടികൊണ്ടുള്ള ഉത്തരവിൻെറ പുതുക്കിയ മാനദണ്ഡങ്ങളിലാണ്​ ആഭ്യന്തര സെക്രട്ടറി അജയ്​ ബല്ല ഇക്കാര്യം അറിയിച്ചത്​.

മൊബൈൽ ഫോൺ, ടെലിവിഷൻ തുടങ്ങിയ ഇലക്​ട്രോണിക്​ ഉപകരണങ്ങൾ ആമസോൺ, ഫ്ലിപ്​കാർട്ട്​, സ്​നാപ്​ഡീൽ തുടങ്ങിയ ഇ-കൊമേഴ്​സ്​ പ്ലാറ്റ്​ ഫോമുകളിലൂടെ ഏപ്രിൽ 20 മുതൽ ലഭ്യമാക്കാനാണ്​ തീരുമാനം. ലോക്​ഡൗൺ മേയ്​ മൂന്നുവരെ നീട്ടിയ സാഹചര്യത്തിൽ ഇ-കൊമേഴ്​സ്​ കമ്പനികളുടെ വാഹനങ്ങൾക്ക്​ ഏപ്രിൽ 20 മുതൽ റോഡ്​ ഗതാഗത യാത്രാനുമതി നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

നേരത്തേ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാനദണ്ഡങ്ങളിൽ ഇ-കൊമേഴ്​സ്​ പ്ലാറ്റ്​ഫോമുകൾക്ക്​ ഭക്ഷണം, ഫാർമസ്യൂട്ടിക്കൽസ്​, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ വിൽക്കാൻ മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ. ബുധനാഴ്​ച പുറത്തിറക്കിയ പുതുക്കിയ മാനദണ്ഡത്തിൽ അവശ്യ സാധനങ്ങളും അല്ലാത്തവയും ഇതുവ​ഴി വിൽപ്പന നടത്താമെന്ന്​ അറിയിക്കുകയായിരുന്നു.

മാർച്ച്​ 25 ന്​ രാജ്യത്ത്​ ലോക്​ഡൗൺ പ്രഖ്യാപിച്ചതുമുതൽ രാജ്യത്തെ വ്യാവസായിക -വ്യാപാര പ്രവർത്തനങ്ങൾ തടസപ്പെട്ടിരുന്നു. നിരവധി ആളുകൾ ഇ-കൊമേഴ്​സ്​ പ്ലാറ്റ്​ഫോമുകളിൽ ലോജിസ്​റ്റിക്​സ്​, ഡെലിവറി ജോലികളിൽ ഏർപ്പെട്ടിരുന്നു. ഈ മേഖല തുറക്കുകയാ​െണങ്കിൽ വലിയൊരു വിഭാഗം ജനങ്ങൾക്ക്​ ഈ തീരുമാനം ഗുണകരമാകുമെന്നും കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നു.


Tags:    
News Summary - Mobiles, TVs, refrigerators to be available on E Commerce Platforms Form April 20 -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.