ചൈനീസ്​ കമ്പനികളുമായുള്ള 5000 കോടിയുടെ കരാർ റദ്ദാക്കി മഹാരാഷ്​ട്ര

മുംബൈ: ചൈനീസ്​ കമ്പനികളുമായി ധാരണയിലെത്തിയ 5,000 കോടിയുടെ പദ്ധതികൾ മഹാരാഷ്​ട്ര സർക്കാർ റദ്ദാക്കി. കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്​വരയിലുണ്ടായ ചൈനീസ്​ ആക്രമണത്തിൽ കേണൽ അടക്കം 20 സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്നാണ്​ തീരുമാനം.

തൊഴിലവസരം സൃഷ്​ടിക്കാനും സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കാനും രൂപീകരിച്ച മഹാരാഷ്ട്ര സർക്കാരി​െൻറ പദ്ധതിയായ മാഗ്​നെറ്റിക്​ മഹാരാഷ്​ട്ര 2.0യിൽ മൂന്നു ചൈനീസ്​ കമ്പനികളുമായാണ്​ ധാരണയി​െലത്തിയിരുന്നത്​. ഈ കരാറുകളാണ്​ റദ്ദാക്കിയത്​.

കേന്ദ്ര സർക്കാറിനോട്​ അഭിപ്രായം തേടിയശേഷമാണ്​ നടപടിയെന്ന്​ മഹാരാഷ്​ട്ര സർക്കാർ അറിയിച്ചു. ചൈനീസ്​ ആക്രമണത്തിനുമുമ്പാണ്​ സർക്കാർ കമ്പനികളുമായി പദ്ധതിയിൽ ധാരണയായിരുന്നത്​. ചൈനീസ്​ കമ്പനികളുമായി​ ഇനിയൊരു കരാറിൽ ഒപ്പുവെക്കരുതെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചതായും വ്യവസായ മന്ത്രി സുഭാഷ്​ ദേശായ്​ അറിയിച്ചു.

പുണെയിൽ ഓ​േട്ടാ മൊബൈൽ കമ്പനി തുടങ്ങുന്നതിനായി ഗ്രേറ്റ്​ വാൾ മോ​ട്ടോർസുമായി ധാരണയിലെത്തിയ 3770 കോടിയുടെ കരാർ,​ ഫോ​ട്ടോൺ മോ​ട്ടോറുമായി 1000 കോടിയുടെ പദ്ധതി, ഹെഗ്ലി എൻജിനീയറിങ്ങുമായി 250 കോടിയുടെ പദ്ധതി എന്നിവയാണ്​ മരവിപ്പിച്ചത്​.

ചൈനയെ കൂടാതെ മാഗ്​നെറ്റിക്​ മഹാരാഷ്​ട്ര 2.0 യിൽ സിംഗപ്പൂർ, ദക്ഷിണകൊറിയ, യു.എസ്​ ആസ്​ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളുമായും മഹാരാഷ്​ട്ര കരാറിലെത്തിയിരുന്നു.  

News Summary - Maharashtra Freezes 3 Chinese Projects Worth rs 5000 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.