വിദേശ നിക്ഷേപകർ വൻ തോതിൽ പണം പിൻവലിച്ചു; പ്രശ്​നത്തിലിടപെട്ട്​ നിർമല

ന്യൂഡൽഹി: വിദേശനിക്ഷേപകരുടെ പ്രശ്​നങ്ങൾ കേൾക്കുമെന്ന് കേന്ദ്ര​ ധനമന്ത്രി നിർമലാ സീതാരാമൻ. വിദേശ നിക്ഷേപകർ വ ൻതോതിൽ ഓഹരി വിപണിയിൽ നിന്ന്​ പണം പിൻവലിക്കുന്നതിൻെറ പശ്​ചാത്തലത്തിലാണ്​ നിർമലയുടെ നീക്കം. സർക്കാർ വിദേശനിക ്ഷേപകർക്ക്​ എതിരാണെന്ന പ്രതീതി ഉയർത്തുന്നത്​ ശരിയല്ലെന്നും അവർ പറഞ്ഞു. ഇന്ത്യൻ എക്​സ്​പ്രസിന്​ നൽകിയ അഭിമുഖത്തിലായിരുന്നു നിർമല സീതാരാമൻെറ പ്രസ്​താവന.

ട്രസ്​റ്റുകളായി രജിസ്​റ്റർ ചെയ്​ത വിദേശ നിക്ഷേപകർക്ക്​ ഇന്ത്യൻ വിപണിയിൽ പണമിറക്കു​േമ്പാൾ ചില ബുദ്ധമുട്ടുകളുണ്ടാകും. എന്നാൽ, രജിസ്​റ്റർ ചെയ്​ത കമ്പനികൾക്ക്​ പ്രശ്​നമുണ്ടാവില്ല. വിദേശ നിക്ഷേപക സ്ഥാപനങ്ങൾ കമ്പനികളായി രജിസ്​റ്റർ ചെയ്യുകയാണ് പ്രശ്​നം പരിഹരിക്കാനുള്ള​ പോംവഴി. അതിന്​ ശേഷം ആർക്കെങ്കിലും പ്രശ്​നങ്ങൾ നേരിടുകയാണെങ്കിൽ സർക്കാർ അത്​ കേൾക്കാൻ തയാറാണെന്ന്​ നിർമല വ്യക്​തമാക്കി.

പ്രതിവർഷം രണ്ട്​ കോടി മുതൽ അഞ്ച്​ കോടി വരെ വരുമാനമുള്ളവർക്ക്​ 3 ശതമാനവും അഞ്ച്​ കോടിക്ക്​ മുകളിലുള്ളവർക്ക്​ ഏഴ്​ ശതമാനവും സർചാർജ്​ ഏർപ്പെടുത്താനുള്ള ബജറ്റ്​ തീരുമാനമാണ്​ വിദേശ നിക്ഷേപകർക്ക്​ തിരിച്ചടിയായത്​. തീരുമാന പ്രകാരം ട്രസ്​റ്റുകളായി രജിസ്​റ്റർ ചെയ്​ത്​ ഇന്ത്യൻ വപണിയിൽ പണമിറക്കുന്ന വിദേശ നിക്ഷേപകർ സർചാർജ്​ നൽകണം. കമ്പനികളായി രജിസ്​റ്റർ ചെയ്യുന്നവർക്ക്​ സർചാർജ്​ ബാധകമാവില്ല. ബജറ്റ്​ തീരുമാനം പുറത്ത്​ വന്നതിന്​ പിന്നാലെ വൻ തോതിൽ വിദേശനിക്ഷേപകർ വിപണിയിൽ നിന്ന്​ പണം പിൻവലിച്ചിരുന്നു.

Tags:    
News Summary - Let me hear them, says Finance Minister-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.