Posted On
date_range Updated On
date_range ഫോബ്സ് ജീവകാരുണ്യപ്പട്ടികയിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
കൊച്ചി: സമ്പത്ത് ജീവകാരുണ്യത്തിന് പങ്കുവയ്ക്കുന്നതിൽ മുൻനിരയിലുള്ള ഏഷ്യയിലെ നാൽപത് പേരുടെ പട്ടികയിൽ വി-ഗാർഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും. ഇന്ത്യയിൽ നിന്ന് പുനീത് ഡാൽമിയ, ആനന്ദ് ദേശ്പാണ്ഡെ, കിഷോർ ലല്ല, സുനിൽ മിത്തൽ, നന്ദൻ നിലേകനി, അഭിഷേക് പൊഡർ എന്നീ വ്യവസായികളും ' ഫോബ്സ് ഏഷ്യ' മാഗസിൻ തയ്യാറാക്കിയ പട്ടികയിലുണ്ട്.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 2011 ൽ വൃക്ക ദാനം ചെയ്തതും, ശേഷം അവയവദാനം പ്രോൽസാഹിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളും കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷനിലൂടെ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും മാഗസിൻ കണക്കിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.