ബംഗളൂരു: വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ‘ഗോൾഡൻ ചാരിയറ്റ്’ ട്രെയിൻ സ ർവിസ് 2020 മാർച്ച് മുതൽ വീണ്ടും ആരംഭിക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് കർണാടക ടൂറിസം വി കസന വകുപ്പും (കെ.എസ്.ടി.ഡി.സി) ഐ.ആർ.സി.ടി.സിയും തമ്മിൽ കരാറിൽ ഒപ്പിട്ടു.
ട്രെയിൻ സർവിസ് വീണ്ടും ആരംഭിക്കുന്നത് കർണാടകയിലെയും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ യും വിനോദസഞ്ചാര മേഖലക്ക് ഉണർവ് നൽകുമെന്ന് കരാർ കൈമാറുന്ന ചടങ്ങിൽ റെയിൽവെ സഹമന്ത്രി സുരേഷ് അങ്ങാടി പറഞ്ഞു.
രാജ്യത്തെ 15 ലധികം വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള സർവിസാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആഡംബര സൗകര്യങ്ങളുള്ള ദക്ഷിണേന്ത്യയിലെ ട്രെയിൻ സർവിസ് കൂടിയായ ഗോൾഡൻ ചാരിയറ്റ് നഷ്ടത്തെ തുടർന്നാണ് കർണാടക സർക്കാർ സർവിസ് നിർത്തിവെച്ചത്.
2008ലാണ് ആദ്യമായി കർണാടക സർക്കാറും റെയിൽവേയും ചേർന്ന് 44 മുറികളോടെയുള്ള 18 കോച്ചുകളടങ്ങിയ ഗോൾഡൻ ചാരിയറ്റ് ട്രെയിൻ സർവിസ് ആരംഭിച്ചിരുന്നത്.
84 പേർക്കാണ് ഇതിൽ യാത്രചെയ്യാൻ കഴിയുക. നിന്നുപോയ ഈ ട്രെയിൻ സർവിസാണ് വീണ്ടും ആരംഭിക്കുന്നത്. കർണാടക, കേരള, പുതുച്ചേരി തുടങ്ങിയ ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടായിരിക്കും 2020 മാർച്ചിൽ സർവിസ് ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.