ഇറാം ഗ്രൂപ്പിനെ ജോർദാനിലേക്ക്​ ക്ഷണിച്ച്​ ജോർദാൻ രാജാവ്​

ന്യൂഡൽഹി: ​ഇറാം ഗ്രൂപ്പിനെ ജോർദാനിലേക്ക്​ ക്ഷണിച്ച്​ ജോർദാൻ രാജാവ്​ അബ്​ദുല്ല ബിൻ അൽഹു സെൻ. രാജാവി​​െൻറ ഇന്ത്യ സന്ദർശനവേളയിൽ ഫിക്കി സംഘടിപ്പിച്ച ഇന്ത്യയിലെ പ്രമുഖ കമ്പനി മേധാവികളുമായുള്ള ചർച്ചക്കിടെയാണ്​ ഇറാം ഗ്രൂപ്പി​ന്​ ജോർദാൻ രാജാവി​​െൻറ ക്ഷണം ലഭിച്ചത്​.

ഇറാം ഗ്രൂപ്പ്​ ഇന്ത്യയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച്​ ഗ്രൂപ്പ്​ ചെയർമാൻ ഡോ.സിദ്ധിഖ്​ അഹമ്മദ്​ രാജാവിന്​ വിശദീകരിച്ച്​ നൽകിയിരുന്നു. തുടർന്നാണ്​ രാജാവി​​െൻറ ക്ഷണം. ടൂറിസം, പവർ, ഇലക്​ട്രോണിക്​സ്​, സാനിറ്റേഷൻ തുടങ്ങിയ മേഖലകളിൽ ഇറാം ഗ്രൂപ്പ്​ നടത്തുന്ന പ്രവർത്തനങ്ങളാണ്​ ഗ്രൂപ്പ്​​ ചെയർമാൻ സിദ്ധിഖ്​ അഹമ്മദ്​ ജോർദാൻ രാജാവിന്​ വിശദീകരിച്ച്​ നൽകിയത്​.

Tags:    
News Summary - Jordan king welcome Iram group to jordan-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.