ജിയോയുടെ 2.3 ശതമാനം ഓഹരി വിറ്റ്​ റിലയൻസ്​

ന്യൂഡൽഹി: ജിയോയുടെ ഓഹരി വിൽപന തുടർന്ന്​ റിലയൻസ്​ ഇൻഡസ്​ട്രീസ്​. ജിയോയുടെ 2.3 ശതമാനം ഓഹരി യു.എസ്​ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിസ്​റ്റ ഇക്വിറ്റിക്കാണ്​ റിലയൻസ്​ വിറ്റത്​. 11,367 കോടിയുടേതാണ്​ ഇടപാട്​.

പുതിയ ഇടപാടിലൂടെ ജിയോയുടെ വിപണി മൂല്യം 4.91 ലക്ഷം കോടിയായും കമ്പനി മൂല്യം 5.16 ലക്ഷം കോടിയായും ഉയർന്നു. നേരത്തെ ഫേസ്​ബുക്കും ജിയോയുടെ ഓഹരി വാങ്ങിയിരുന്നു. 43,534 കോടിക്കാണ്​ ഫേസ്​ബുക്ക്​ ജിയോയുടെ 9.9 ശതമാനം ഓഹരി വാങ്ങിയത്​. സിൽവർ ലേക്ക്​ പാർട്​നറും ജിയോയിൽ നിക്ഷേപം നടത്തിയിരുന്നു. 5655 കോടിയുടെ ഇടപാടാണ്​ ജിയോയും സിൽവർ ലേക്കും തമ്മിൽ നടന്നത്​. 

ടെക്​ കമ്പനികളിൽ നിക്ഷേപം നടത്തി നേട്ടമുണ്ടാക്കുന്ന കമ്പനിയാണ്​ വിസ്​റ്റ ഇക്വിറ്റി. 10 വർഷം കൊണ്ട്​ ഇതിൽ പല കമ്പനികളിലേയും നിക്ഷേപം ലാഭകരമാക്കി മാറ്റാൻ വിസ്​റ്റ ഇക്വിറ്റിക്ക്​ സാധിച്ചിട്ടുണ്ട്​. 

Tags:    
News Summary - Jio share sale-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.