ജിയോയിലേക്ക്​ സൗദി അറേബ്യയിൽ നിന്നും നിക്ഷേപം

മുംബൈ: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ജിയോയിലേക്ക്​ സൗദി കമ്പനിയുടെ നിക്ഷേപം. 11,367 കോടി നൽകി ജിയോയുടെ 2.32 ശതമാനം ഓഹരി സൗദി അറേബ്യയിലെ പബ്ലിക്​ ഇൻവെസ്​റ്റ്​ ഫണ്ടാണ്​ വാങ്ങിയത്​. ജിയോയിലെ 11ാമത്​ നിക്ഷേപമാണിത്​.

നിക്ഷേപത്തോടെ ജിയോയുടെ ഓഹരി മൂല്യം 4.91 ലക്ഷം കോടിയായും കമ്പനി മൂല്യം 5.16 ലക്ഷം കോടിയായും ഉയർന്നു.വെള്ളിയാഴ്​ച രണ്ട്​ യു.എസ്​ ഇക്വിറ്റി കമ്പനികൾക്ക്​ നടത്തിയ ഓഹരി വിൽപനയിലൂടെ ജിയോ 6441.3 കോടി രൂപ സ്വരൂപിച്ചിരുന്നു. 

1.32 ശതമാനം ഓഹരികളാണ്​ ജിയോ വിറ്റത്​. ടി.പി.ജി, എൽ കാറ്റർടോൺ എന്നീ കമ്പനികൾക്കായിരുന്നു ഓഹരി വിൽപന. ഇത്​ കൂടാതെ ഫേസ്​ബുക്ക്​ അടക്കമുള്ള നിരവധി കമ്പനികൾ ജിയോയിൽ നിക്ഷേപം നടത്തിയിരുന്നു.

Tags:    
News Summary - Jio Platforms to raise Rs 11,367 crore by selling another 2.32%-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.