കോഫി ഡേയുടെ ഓഹരി വാങ്ങാൻ ഐ.ടി.സി

മുംബൈ: ​ഏഷ്യയിലെ പ്രമുഖ സിഗരറ്റ്​ നിർമാതാക്കളായ ഐ.ടി.സി കോഫി ഡേയിൽ ഓഹരി വാങ്ങാനൊരുങ്ങുന്നു. ഉൽപന്ന വൈവിധ്യത ്തിനായാണ്​ കോഫി ഡേയുടെ ഓഹരി ഐ.ടി.സി വാങ്ങുന്നത്​. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം പുറത്ത്​ വന്നിട്ടില്ലെങ ്കിലും ചർച്ചകൾ നടക്കുന്നതായാണ്​ വിവരം.

കോഫി ഡേയിലെ ഓഹരി ഏറ്റെടുക്കാൻ കോക്കകോളയുമായി ഐ.ടി.സി ചർച്ച ആരംഭിച്ചിട്ടുണ്ട്​. കോക്കകോളയും ഐ.ടി.സിയും ചേർന്ന്​ കോഫിഡേയിലെ ഓഹരി വാങ്ങാനാണ്​ നീക്കം. കോക്കകോള നേരത്തെ തന്നെ ഇടപാടിനുള്ള താൽപര്യം പ്രകടിപ്പിച്ചിരുന്നു.

പുകയില ഉൽപന്നങ്ങൾക്കുള്ള നികുതി കേന്ദ്രസർക്കാർ വർധിപ്പിക്കുകയാണ്​. ഈയൊരു സാഹചര്യത്തിൽ മറ്റ്​ മേഖലകളിലേക്കും സാന്നിധ്യം വർധിപ്പിക്കുകയാണ്​ ഐ.ടി.സിയുടെ ലക്ഷ്യം. വി.ജി സിദ്ധാർഥയുടെ ആത്​മഹത്യയെ തുടർന്ന്​ കടുത്ത പ്രതിസന്ധിയാണ്​ കോഫി ഡേ നേരിടുന്നത്​.

Tags:    
News Summary - ITC to buy coffe day stake-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.