ആശയം കൈയിലുണ്ടോ? സമ്മാനം നേടാം

സംസ്ഥാനത്തെ നഗരങ്ങളിലെ മാലിന്യ പ്രശ്നം എങ്ങനെ പരിഹരിക്കാം? പാര്‍ക്കിങ് പ്രശ്നം പരിഹരിക്കാന്‍ എന്താ വഴി? മൂടല്‍മഞ്ഞ് സമയത്ത് ട്രെയിനുകളും മറ്റ് വാഹനങ്ങളും അപടത്തില്‍പെടുന്നത് എങ്ങനെ തടയാം? ഇതിനൊക്കെ പരിഹാരം കാണാനുള്ള ആശയങ്ങള്‍ കൈയിലുണ്ടോ? എങ്കില്‍ ഒറ്റക്കും കൂട്ടായും സമര്‍പ്പിച്ച് സമ്മാനം നേടാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പങ്കാളിത്തമുള്ള കൊച്ചി മേക്കര്‍ വില്ളേജിന്‍െറ ആഭിമുഖ്യത്തില്‍ ഇലക്ട്രോണിക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി നടക്കുന്ന മത്സരമാണ്; ‘ബോഷ് ഡി.എന്‍.എ ഗ്രാന്‍ഡ് ചലഞ്ച്’.
18 മാസം നീളുന്ന മത്സരകാലയളവില്‍ യുവ സംരംഭകര്‍ക്ക് ഇലക്ട്രോണിക് ഉല്‍പന്ന രൂപകല്‍പന, വികസനം എന്നിവയില്‍ മാറ്റുരക്കാം. മത്സരാര്‍ഥികള്‍ ഓണ്‍ലൈനായി വേണം രജിസ്റ്റര്‍ ചെയ്യാന്‍. ഒറ്റക്കോ മൂന്നുപേര്‍ ചേര്‍ന്ന സംഘമായോ പങ്കെടുക്കാം. ചെയ്യാനുദ്ദേശിക്കുന്ന പ്രോജക്ടിന്‍െറ ആദ്യ ആശയം നവംബര്‍ 30നകം നല്‍കണം. അതിനുശേഷം മൂന്ന് മാസത്തിനകം പ്രോജക്ടിന്‍െറ  മാതൃക ഉണ്ടാക്കണം. ഓരോഘട്ടത്തിലും ബോഷിന്‍െറയും മേക്കര്‍ വില്ളേജിന്‍െറയും വിദഗ്ധര്‍ പ്രോജക്ട് വിലയിരുത്താനും ഉപദേശങ്ങള്‍ നല്‍കാനുമുണ്ടാകും. മാതൃക രൂപപ്പെടുത്തുന്നതിന് ഒരു ടീമിന് 50000 രൂപ വരെ നല്‍കും. വിജയികള്‍ക്ക് ലക്ഷം രൂപയാണ് സമ്മാനത്തുക.
മത്സരാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തിരുന്ന് പ്രവര്‍ത്തിക്കാം. മേക്കര്‍ വില്ളേജില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗജന്യമായി സൗകര്യമൊരുക്കും. മാതൃക അംഗീകരിച്ചുകഴിഞ്ഞാല്‍ വാണിജ്യ ഉല്‍പാദനം നടത്തുന്നതിനും സൗകര്യമൊരുക്കും.
അഞ്ച് മേഖലകളിലാണ് മത്സരം. കേന്ദ്രസര്‍ക്കാറിന്‍െറ സ്മാര്‍ട്ട്സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് മാലിന്യ സംസ്കരണത്തിന് സഹായിക്കുന്ന സെന്‍സറുകള്‍ നിര്‍മിക്കുന്നതാണ് ആദ്യ വെല്ലുവിളി. സ്മാര്‍ട്ട് ചവറ്റുകുട്ടകളാണ് ഉദ്ദേശിക്കുന്നത്. ശബ്ദ തരംഗങ്ങളുപയോഗിച്ച് പൈപ്പുകളിലും മറ്റുമുള്ള തടസ്സങ്ങള്‍ കണ്ടുപിടിക്കുന്നതിനും നന്നാക്കുന്നതിനുമുള്ള സെന്‍സറുകളും ഉപകരണങ്ങളുമാണ്  രണ്ടാമത്തെ വെല്ലുവിളി. വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന സെന്‍സറുകളാണ് മൂന്നാമത്തെ വെല്ലുവിളി. മൂടല്‍മഞ്ഞ് സമയത്ത്  ട്രെയിനുകളും മറ്റ് വാഹനങ്ങളും അപടത്തില്‍പെടുന്നത് ഒഴിവാക്കാനുള്ള സെന്‍സറുകളാണ് ഈ ഘട്ടത്തില്‍ വികസിപ്പിക്കേണ്ടത്. ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിങ് പ്രശ്നത്തിന് പരിഹാരമാകുന്ന രീതിയിലുള്ള സെന്‍സറുകളോ ഉപകരണങ്ങളോ നിര്‍മിക്കുന്നതാണ് നാലാം വിഭാഗത്തിലെ ചലഞ്ച്. ക്രെയിനുകളിലും മണ്ണുമാന്തി യന്ത്രങ്ങളിലും ഭാരം അളക്കാനുള്ള ഉകപരണം നിര്‍മിക്കുകയാണ് അവസാന ചലഞ്ച്.
മത്സരത്തില്‍ പങ്കെടുക്കാന്‍ https://goo.gl/forms/xhI55h7UC9zWTWDI2 ല്‍ നവംബര്‍ 30വരെ രജിസ്റ്റര്‍ ചെയ്യാം.
Tags:    
News Summary - innovatieve ida competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.