Posted On
date_range Updated On
date_range ഇൻഫോസിസിന് ഒന്നാം പാദത്തിൽ 3802 കോടി ലാഭം
മുംബൈ: സാമ്പത്തിക വർഷത്തിൻെറ ഒന്നാം പാദത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയായ ഇൻഫോസിസിന് 3,802 കോടി ലാഭം. കമ്പനിയുടെ വരുമാനവും വർധിച്ചിട്ടുണ്ട്. 21,803 കോടിയായാണ് വരുമാനം വർധിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷവുമായി താരത്മ്യം ചെയ്യുേമ്പാൾ 14 ശതമാനം വരുമാന വർധനയാണ് ഇൻഫോസിസിൽ ഉണ്ടായത്.
മികച്ച തുടക്കമാണ് സാമ്പത്തിക വർഷത്തിൻെറ ആദ്യപാദത്തിൽ ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ ഉപഭോക്താക്കളുമായി നല്ല ബന്ധം നിലനിർത്തിയതും കൂടുതൽ മേഖലകളിലേക്ക് നിക്ഷേപം വ്യാപിപ്പിച്ചതുമാണ് വളർച്ചക്കുള്ള കാരണം. കഴിഞ്ഞ കുറേ സാമ്പത്തിക വർഷങ്ങളായി കമ്പനിയുടെ വരുമാനം വർധിക്കുകയാണെന്നും സി.ഇ.ഒ സാലിൽ പരേഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.