ഇൻഫോസിസ്​ സി.എഫ്​.ഒ എം.ഡി രങ്കനാഥൻ വിരമിച്ചു

മുംബൈ: ​രാജ്യത്തെ പ്രമുഖ ​െഎ.ടി കമ്പനികളിലൊന്നായ ഇൻഫോസിസി​​െൻറ ചീഫ്​ ഫിനാഷ്യൽ ഒാഫീസർ എം.ഡി രങ്കനാഥൻ വിരമിച്ചു. രങ്കനാഥ​​െൻറ രാജി​ക്കത്ത്​ ഇൻഫോസിസ്​ ബോർഡ്​ അംഗീകരിച്ചു. 18 വർഷത്തെ സേവനത്തിന്​ ശേഷമാണ്​ രങ്കനാഥൻ ഇൻഫോസിസിൽ നിന്ന്​ പടിയിറങ്ങുന്നത്​​.

2015ലാണ്​ ഇൻഫോസിസി​​െൻറ സി.എഫ്​.ഒയായി രങ്കനാഥൻ ചുമതലയേൽക്കുന്നത്​. അതേ സമയം, 2018 നവംബർ 16 വരെ രങ്കനാഥൻ സി.എഫ്​.ഒ സ്ഥാനത്ത്​ തുടരുമെന്ന്​​ ഇൻഫോസിസ്​ വ്യക്​തമാക്കിയിട്ടുണ്ട്​. പുതിയ സി.എഫ്​.ഒ നിയമിക്കുന്നതിനുള്ള നടപടികൾ ഇൻഫോസിസ്​ ആരംഭിച്ചിട്ടുണ്ട്​. 

രങ്കനാഥൻ രാജിവെക്കാനുള്ള കാരണമെന്താണെന്ന്​ വ്യക്​തമായിട്ടില്ല. അതേ സമയം, രാജി​യെ കുറിച്ച്​ പ്രതികരിക്കാൻ രങ്കനാഥൻ തയാറായിട്ടില്ല.

Tags:    
News Summary - Infosys CFO MD Ranganath Resigns After 18 Years-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.