സലിൽ.എസ്​.പരേഖ്​​ ഇൻ​ഫോസിസ്​ സി.ഇ.ഒ

ബംഗളൂരു:  ഇൻഫോസിസ്​ സി.ഇ.ഒ&മാനേജിങ്​ ഡയറക്​ടറായി സലിൽ.എസ്​.പരേഖിനെ നിയമിച്ചു . 2018 ജനുവരി രണ്ടിന്​ അദ്ദേഹം പുതിയ സി.ഇ.ഒയായി ചുമ​തലയേൽക്കും. രണ്ട്​ മാസം നീണ്ട അന്വേഷണങ്ങൾക്കൊടുവിലാണ്​ സലിലി​നെ സി.ഇ.ഒയായി ഇൻഫോസിസ്​ തെരഞ്ഞെടുത്തിരിക്കുന്നത്​.

ഫ്രഞ്ച്​ ​െഎ.ടി സർവീസ്​ കമ്പനിയായ കാപ്​ജെമിനിയുടെ ഗ്രൂപ്പ്​ എക്​സിക്യൂട്ടീവ്​ അംഗമാണ്​ പരേഖ്​​. കോർനെൽ യൂനിവേഴ്​സിറ്റിയിൽ നിന്ന്​ കമ്പ്യൂട്ടർ സയൻസിലും മെക്കാനിക്കൽ എൻജിനിയറിങ്ങിലും അദ്ദേഹം ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്​. ബോംബൈ ​െഎ.​െഎ.ടിയിൽ നിന്ന്​ എയ്​റോനോട്ടിക്കൽ എൻജിനിയറിങ്ങിൽ ബിരുദവും നേടിയിട്ടുണ്ട്​.

പരേഖിനെ സി.ഇ.ഒയായി നിയമിക്കുന്നതിൽ സന്തോഷമുണ്ടെന്നും അ​ദ്ദേഹത്തി​​​െൻറ പ്രവർത്തി പരിചയം കമ്പനിക്ക്​ മുതൽക്കൂട്ടാവുമെന്നാണ്​ പ്രതീക്ഷയെന്ന്​ കമ്പനി ചെയർമാൻ നന്ദൻ നിലേകേനി പ്രതികരിച്ചു. വിശാൽ സിക്കക്ക്​ പകരം യു.ബി പ്രവീൺ റാവുവിനെ കമ്പനിയുടെ ഇടക്കാല സി.ഇ.ഒയായി നിയമിച്ചിരുന്നു. അദ്ദേഹത്തി​​​െൻറ കാലാവധി 2018 ജനുവരി രണ്ടിന്​ അവസാനിക്കാനിരിക്കെയാണ്​ പുതിയ സി.ഇ.ഒയെ കമ്പനി തെരഞ്ഞെടുത്തിരിക്കുന്നത്​.

Tags:    
News Summary - Infosys Appoints Salil S Parekh As CEO, Managing Director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.