ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം തകർന്നടിഞ്ഞു

മുംബൈ: ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ മൂ​ല്യം റെ​ക്കോ​ഡു​ക​ൾ ദേ​ദി​ച്ച്​ താ​ഴ്​​ന്ന നിലയിൽ. അമേരിക്കൻ ഡോളറിനെതിരെ 74.24ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ 73.87 ആയിരുന്നു മൂല്യം. തിങ്കളാഴ്ച 73.96 രൂപയിലാണ് വ്യാപാരം അവസാനിച്ചിരുന്നത്.

ഒക്ടോബർ അഞ്ചിന് നിരക്കുകളിൽ മാറ്റം വരുത്താതെയുള്ള ആർ.ബി.​െഎയുടെ വായ്​പാ അ​വലോകന യോഗ തീരുമാനം പുറത്ത്​ വന്നതിന്​ പിന്നാലെ രൂപയുടെ മൂല്യം തകർന്നടിഞ്ഞിരുന്നു. ഡോളറിനെതിരെ രൂപ 55 പൈസ കുറഞ്ഞ്​ 74.13ലാണ് അന്ന് മൂല്യം എത്തിയത്.

അമേരിക്കൻ സമ്പദ്​വ്യവസ്ഥ കരുത്താർജിക്കുന്നത്​ വരും ദിവസങ്ങളിലും രൂപയുടെ മൂല്യം ഇടിയുന്നതിന്​ കാരണമാവുമെന്നാണ് വിലയിരുത്തൽ​. വിദേശ വിപണികളിലേക്ക്​ ഇന്ത്യൻ ഒാഹരി വിപണിയിൽ നിന്ന്​ പണമൊഴുകുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്​. കൂടാതെ എണ്ണ വില ഉയരുന്നതും ആശങ്കകൾക്ക് വഴിവെക്കുന്നു​.

Tags:    
News Summary - Indian Rupee at 74.24 versus the US dollar -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.