ന്യൂഡൽഹി: ജനുവരി- മാർച്ച് കാലയളവിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ച 3.1 ശതമാനമായി കുറഞ്ഞതായി ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻ.എസ്.ഒ) പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 4.2 ശതമാനമായിരുന്നു.
കോവിഡിെൻറ പശ്ചാത്തലത്തിലാണ് മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ വളർച്ച കുറഞ്ഞതെന്നാണ് കണക്കുകൂട്ടൽ. മാർച്ച് 25നാണ് രാജ്യവ്യാപക ലോക്ഡൗൺ ആരംഭിച്ചതെങ്കിലും ആഴ്ചകൾക്ക് മുേമ്പ സാമ്പത്തിക രംഗത്ത് മാന്ദ്യം പ്രകടമായിരുന്നു. ഈ വർഷം മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ അഞ്ച് ശതമാനമാണ് വളർച്ച കണക്കുകൂട്ടിയിരുന്നത്. കോവിഡിനെ തുടർന്ന് 2020 ജനുവരി- മാർച്ച് കാലയളവിൽ ചൈനയുടെ സമ്പദ്വ്യവസ്ഥയിൽ 6.8 ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.