മുംബൈ: ഇറാനെതിരായ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവനക്ക് പിന്നാലെ തകർന്ന് ഓഹരിവിപണി. വ്യപാരം തുടങ്ങി രാവിലെ 9.27ഓടെ സെൻസെക്സ് 1401.01 പോയന്റ് ഇടിഞ്ഞ് 71733.32ലും നിഫ്റ്റി 439.55 പോയന്റ് ഇടിഞ്ഞ് 22,239.85ലുമെത്തി.
രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ഇറാനെ ശക്തമായി നേരിടുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് ഓഹരിവിപണിയെ സമ്മർദ്ദത്തിലാക്കിയതെന്ന് വിദഗ്ധർ പറയുന്നു. എച്ച്.സി.എൽ ടെക്നോളജീസ് ലിമിറ്റഡിന്റെ സ്റ്റോക്ക് മാത്രമാണ് നേട്ടത്തിലുള്ളത്. സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഇൻഡിഗോ ലിമിറ്റഡ്, അദാനി പോർട്ട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ ലിമിറ്റഡ്, എൻ.ടി.പി.സി തുടങ്ങിയവയുടെ ഓഹരികൾ കനത്ത നഷ്ടത്തിലാണ്.
ആഗോള പ്രതിസന്ധിയെ തുടർന്ന് വിദേശ നിക്ഷേപകർ വിൽപ്പന തുടരുന്നതും ഓഹരി വിപണിയെ നഷ്ടത്തിലാക്കി. ഏപ്രിൽ ഒന്നിന് 8331 കോടി രൂപയുടെ വിൽപ്പനയാണ് വിദേശ നിക്ഷേപകർ നടത്തിയത്. ഉയർന്ന ക്രൂഡ് ഓയിൽ വിലയും വ്യാപാര കമ്മിയും രൂപയുടെ ഇടിവുമെല്ലാം വിൽപ്പനക്ക് ആക്കം കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.