മുംബൈ: ബാങ്കിങ് ഇതര ധനകാര്യസ്ഥാപനമായ െഎ.എൽ&എഫ്.എസിെൻറ മൂന്നിലൊന്ന് വായ്പകളും സുരക്ഷിതമല്ലെന്ന് റിപ ്പോർട്ട്. തിരിച്ച് പിടിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വായ്പകൾ ഉള്ളതെന്ന് ത്രോട്ടൺ ഇന്ത്യ എന്ന ഒാഡിറ്റ് സ്ഥാപനം നടത്തിയ പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കമ്പനിയുടെ പുതിയ ബോർഡാണ് നിലവിലെ സ്ഥിതി സംബന്ധിച്ച് പഠിക്കുന്നതിനായി ഒാഡിറ്റ് സ്ഥാപനത്തെ ചുമതലപ്പെടുത്തിയത്.
കഴിഞ്ഞ ഒക്ടോബറിൽ െഎ.എൽ&എഫ്.എസ് സർക്കാർ ഏറ്റെടുത്തതിന് ശേഷമാണ് സ്ഥാപനത്തിലെ നിലവിലെ സ്ഥിതി സംബന്ധിച്ച് പഠനം നടത്തിയത്. 13,000 കോടിയുടെ ക്രമക്കേട് സ്ഥാപനത്തിൽ കണ്ടെത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയിലെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. രാജ്യത്തെ പൊതുമേഖല ബാങ്കുകൾ പ്രതിസന്ധി നേരിടുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രമുഖ സ്ഥാപനമായ െഎ.എൽ& എഫ്.എസ് പ്രതിസന്ധി നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.