നോട്ടുനിരോധനം:പുതിയ നോട്ടുകൾ എത്തിച്ച വകയിൽ ചെലവ്​ 29.41 കോടി

ന്യൂഡൽഹി: നോട്ടുനിരോധ​െത്ത തുടർന്ന്​ രാജ്യത്തുടനീളം വ്യോമസേനയുടെ അത്യാധുനിക  വിമാനങ്ങൾ ഉപയോഗിച്ച്​ പുതിയ 2000​, 500 നോട്ടുകൾ എത്തിക്കാൻ ചെലവായത്​ 29.41 കോടി രൂപ. 2016 നവംബർ എട്ടിനാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനം പ്രഖ്യാപിച്ചത്​. അതുവരെ പ്രചാരത്തിലുണ്ടായിരുന്ന 1000, 500 രൂപ നോട്ടുകൾക്കായിരുന്നു നിരോധനം​. 15.44 ലക്ഷം കോടി മൂല്യമുള്ള നോട്ടുകൾ വിപണിയിൽനിന്ന്​ പിൻവാങ്ങിയതോടെ രൂപപ്പെട്ട പണക്ഷാമം പരിഹരിക്കാനാണ്​ വ്യോമസേനയുടെ സി- 17, സി- 130ജെ വിമാനങ്ങളിൽ പുതിയ നോട്ടുകൾ എത്തിച്ചത്​. ഇതിനായി 91 സർവിസുകളാണ്​ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിലേക്ക്​  നടത്തിയതെന്ന്​ വിവരാവകാശ അപേക്ഷപ്രകാരം നൽകിയ മറുപടിയിൽ പറയുന്നു

Tags:    
News Summary - IAF charged Rs 294 mn to ferry new currency notes post-demonetisation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.