ബംഗളൂരു: ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്ക്സിെൻറ കാര്യക്ഷമതയെ കുറിച്ച് പ്രതിരോധമന്ത്രി നിർമല സീതാരാമൻ ആശങ്ക പങ്കുവെച്ചതിന് പിന്നാലെ റെക്കോർഡ് ലാഭം നേടി കമ്പനി. 2017-18 സാമ്പത്തിക വർഷത്തിൽ 18,28,386 കോടിയാണ് എച്ച്.എ.എല്ലിെൻറ ലാഭം. കഴിഞ്ഞ വർഷം ഇത് 17,60,379 കോടിയായിരുന്നു.
നാൽപത് എയർക്രാഫ്റ്റുകളും ഹെലികോപ്ടറുകളും എച്ച്.എ.എൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നിർമിച്ചിട്ടുണ്ട്. ഇതിന് പുറമേ 220 എയർക്രാഫ്റ്റ് എൻജിനുകളും 550 ഹെലികോപ്ടർ എൻജിനുകളും കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നിർമിച്ചു. എച്ച്.എ.എൽ ഒാഹരി ഉടമകളുടെ യോഗത്തിലാണ് കമ്പനിയുടെ ലാഭകണക്ക് പുറത്ത് വിട്ടത്.
റഫാൽ ഇടപാടിൽ എച്ച്.എ.എല്ലിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ സജീവമാവുന്നതിനിടെയാണ് കമ്പനിയുടെ കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്. എച്ച്.എ.എല്ലിന് റഫാൽ വിമാനം നിർമിക്കാനുള്ള ശേഷിയില്ലാത്തതിനാലാണ് സ്ഥാപനത്തെ കരാറിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് നിർമലാ സീതാരാമൻ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.