ഗുരുവായൂരില്‍ സര്‍വീസ് അപ്പാര്‍ട്ട്മെൻറുകൾ സ്വന്തമാക്കാം, മാസം തോറും വരുമാനം നേടാം

മാസം തോറും ഉറപ്പായ വരുമാനം ലഭിക്കുന്ന വിധത്തില്‍ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹ മുണ്ടോ? എങ്കില്‍ കേരളത്തില്‍ അതിന് ഏറ്റവും അനുയോജ്യമായ സ്ഥലം ഗുരുവായൂരാണ്. അതിന് ഏറ്റവും അനുയോജ്യമായ പ്രോജക ്ടുകള്‍ സര്‍വീസ് അപ്പാര്‍ട്ട്മ​​െൻറുകളാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തുള്ള സര്‍വീസ് അപ്പാര്‍ട്ട്മെന്റു കള്‍ വാങ്ങി, ലീസിനു നല്‍കിയാല്‍ ഉടമകള്‍ക്ക് പ്രതിമാസം വാടകയായി നല്ലൊരു തുക സ്വന്തമാക്കാവുന്നതാണ്. അത്തരത്ത ിലുള്ള മികച്ചൊരു പ്രോജക്ടാണ് അമ്പലത്ത് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് ഗുരുവായൂരില്‍ നിര്‍മിക്കുന്ന പുതിയ സര്‍വീസ് അപ്പാര്‍ട്ട്മ​​െൻറ്​ പ്രോജക്ടായ ഐഷ ഹോംസ്.

ബുക്കിംഗ് ഡോട്ട് കോം, മെയ്ക്മൈട്രിപ് ഡോട്ട് കോം, ഗോയ് ബിബോ ഡോട്ട് കോം പോലുള്ള പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ വെബ് പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതും മികച്ച റേറ്റിംഗ് ഉള്ളതുമായ സര്‍വീസ് അപ്പാര്‍ട്ട്മെന്റ് പ്രോജക്ടുകള്‍ സ്വന്തമായുള്ള അമ്പലത്ത് ബില്‍ഡേഴ്സിന് സര്‍വീസ് അപ്പാര്‍ട്ട്മെന്റുകളുടെ പ്രവര്‍ത്തനരംഗത്ത് രണ്ടര വര്‍ഷത്തെ മികവുറ്റ പാരമ്പര്യവുമുണ്ട്. നിലവില്‍ രണ്ട് സര്‍വീസ് അപ്പാര്‍ട്ട്മെന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

അമ്പലത്ത് ഐഷ ഹോംസ്

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തായി, കിഴക്കേ നടയിലുള്ള ഐഷ ഹോംസില്‍ 24 യൂണിറ്റുകളാണ് ആകെയുള്ളത്. ഗ്രൗണ്ട് ഫ്ളോറിനു പുറമേ നാല് നിലകളിലായി, 16 സ്റ്റുഡിയോ അപ്പാര്‍ട്ട്മ​​െൻറുകളും എട്ട് 2 BHK അപ്പാര്‍ട്ട്മെന്റുകളുമായി അവ ഒരുക്കുന്നു. സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റുകള്‍ 392/401/411/451 സ്‌ക്വയര്‍ ഫീറ്റുകളിലും രണ്ട് ബെഡ്റൂമുകളോടു കൂടിയ അപ്പാര്‍ട്ട്മെന്റുകള്‍ 1133, 1152 സ്‌ക്വയര്‍ ഫീറ്റുകളിലുമാണ് രൂപകല്‍പ്പന ചെയ്യുന്നത്. ഗ്രൗണ്ട് ഫ്ളോര്‍ പൂര്‍ണമായും കാര്‍ പാര്‍ക്കിംഗിനായി ഉപയോഗപ്പെടുത്തുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് അഞ്ച് മിനിറ്റ് നടന്നാല്‍ എത്തുന്ന ദൂരത്തിലാണ് ഐഷ ഹോംസ് സ്ഥിതിചെയ്യുന്നത്. താമസക്കാര്‍ക്ക് അമ്പലത്തില്‍ പോകാനുള്ള സൗകര്യത്തിനായി പിക് & ഡ്രോപ് സംവിധാനവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശാലമായ ശീതീകരിച്ച ലോബി, പാര്‍ട്ടി ഹാള്‍, ഹെല്‍ത്ത് ക്ലബ്, ചില്‍ഡ്രന്‍സ് റിക്രിയേഷന്‍ ഏരിയ, പവര്‍ ബായ്ക്ക് അപ്പ്, 24 മണിക്കൂര്‍ സെക്യൂരിറ്റി, പൊതുഇടങ്ങളില്‍ സോളാര്‍ പവര്‍, സീവേജ് ട്രീറ്റ്മെന്റ് പ്ലാൻറ്​, പേഴ്സണലൈസ്ഡ് സര്‍വീസ് തുടങ്ങിയ അമിനിറ്റീസെല്ലാം ഈ പ്രോജക്ടിലുണ്ട്.

എസ്.ബി.ഐ, കാനറ ബാങ്ക് പോലുള്ള പ്രമുഖ ബാങ്കുകളുടെ അംഗീകാരമുള്ള ഐഷ ഹോംസ്, റെസിഡന്‍ഷ്യല്‍ - സര്‍വീസ് അപ്പാര്‍ട്ട്മെന്റുകളായി പ്രവര്‍ത്തിപ്പിക്കുവാന്‍ നിയമാനുസൃതമായ ലൈസന്‍സുള്ള പ്രോജക്ടാണ്. അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയതിനു ശേഷം ബില്‍ഡേഴ്‌സിന് ലീസിനു നല്‍കിക്കൊണ്ട് എല്ലാ മാസവും വരുമാനത്തിന്റെ 60% ഉപഭോക്താവിന് ലഭിക്കുന്നതാണ്. എല്ലാവിധ മെയിൻറനൻസും ബില്‍ഡര്‍ തന്നെ ഉത്തരവാദിത്തത്തോടെ ചെയ്യുന്നു. ഫ്‌ളാറ്റ് ഉടമകള്‍ക്ക് വര്‍ഷത്തില്‍ 24 ദിവസം സൗജന്യമായി താമസിക്കാനുള്ള സൗകര്യം ഉണ്ട്. ലീസിനു നല്‍കിയ അപ്പാര്‍ട്ട്‌മെന്റില്‍ സ്ഥിരമായി താമസിക്കണമെന്നുണ്ടെങ്കില്‍ ഒരു മാസം മുമ്പ് നോട്ടീസ്‌നല്‍കി ലീസ് എഗ്രിമെന്റ് പിന്‍വലിക്കാവുന്നതാണ്.

ഐ.എസ്.ഒ അംഗീകൃത ബില്‍ഡറായ അമ്പലത്ത് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സിന് ഭവന നിര്‍മാണ രംഗത്ത് ഒരു ദശാബ്ദക്കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. 2010ലാണ് എന്‍.ആര്‍.ഐ ആയ അബ്ദുള്‍ റഷീദാണ്​ ഗുരുവായൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തിന് തുടക്കം കുറച്ചത്. അമ്പലത്ത് ബില്‍ഡേഴ്സ് ഇതുവരെ നാല് പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കി. ഓര്‍ക്കിഡ് എന്‍ക്ലേവ്, ബ്ലൂമിംഗ് ഹോംസ്, വൈറ്റ് സ്പ്രിംഗ്, മേപ്പിള്‍ ലീവ്സ് എന്നിവയാണ് നിര്‍മാണം പൂര്‍ത്തിയായ പ്രോജക്ടുകള്‍.

ആദില്‍ ഹോംസ്, സാഫ്രോണ്‍ എന്നീ റെഡി ടു ഒക്യുപ്പൈ പ്രോജക്ടുകളും നിര്‍മാണം പുരോഗമിക്കുന്ന ഐഷ ഹോംസുമാണ് മറ്റ് പ്രോജക്ടുകള്‍. ഈ ഏഴ് പ്രോജക്ടുകളിലായി ഇതുവരെ 15,0000 സ്‌ക്വയര്‍ഫീറ്റ് പൂര്‍ത്തിയാക്കിയ ഈ ബില്‍ഡേഴ്സിന് 125 സംതൃപ്തരായ ഉപഭോക്താക്കളുണ്ട്. ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത അമ്പലത്ത് ബില്‍ഡേഴ്സ് നിര്‍മാണത്തിനായി പ്രീമിയം ബ്രാന്‍ഡഡ് ആയ കമ്പനികളുടെ സിമന്റും കമ്പിയും ഗ്രോഹെ, സേറ, കജാരിയ എന്നീ ബ്രാന്‍ഡുകളും ഇന്റീരിയറിന് മള്‍ട്ടിവുഡ് ഉല്‍പന്നങ്ങളുമാണ് ഉപയോഗിക്കുന്നത്.

ഐഷ ഹോംസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍- 0091 8129667766, 0091 9995787333, 0091 9995999300
email: ambalathbuilders16@gmail.com, info@ambalathbuilders.com
Website: http://www.ambalathbuilders.com

Tags:    
News Summary - Guruvayur service appartment-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.