ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​: ഒാഹരി വിണി ആദ്യം തകർന്നു; പിന്നെ കയറി

മുംബൈ: എക്​സിറ്റ്​പോൾ പ്രവചനങ്ങളിൽ നിന്ന്​ വിരുദ്ധമായി ഗുജറാത്ത്​ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ മുന്നേറ്റമുണ്ടായതോടെ ഒാഹരി വിപണിയിലും ആദ്യഘട്ടതിൽ കർച്ച. ബോംബൈ സൂചിക സെൻസെക്​സ്​ 600 പോയിൻറ്​ വരെ താഴ്​ന്നു. ദേശീയ സൂചിക നിഫ്​റ്റി 200 പോയിൻറ്​ ഇടിഞ്ഞു. പിന്നീട്​ ബി.ജെ.പി മുന്നേറ്റമുണ്ടായതോടെ വിപണികൾ തിരിച്ച കയറുകയായിരുന്നു.

​േ​നരത്തെ ഗുജറാത്ത്​ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന എക്​സിറ്റ്​പോൾ ഫലങ്ങൾ പുറത്ത്​ വന്നപ്പോൾ ഒാഹരി വിപണിക്കും രൂപക്കും നേട്ടമുണ്ടായിരുന്നു. എന്നാൽ പ്രവചനങ്ങളെ കാറ്റിൽപ്പറത്തി തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ മുന്നേറ്റമുണ്ടായതോടെ വിപണിക്ക്​ അത്​ തിരിച്ചടിയാവുകയായിരുന്നു.

കനത്ത വിൽപന സമർദ്ദമാണ്​ വിപണിക്ക്​ ആദ്യഘട്ടത്തിൽ തിരിച്ചടിയാവുന്നതിന്​ പ്രധാനകാരണം. ബാങ്കിങ്​ ഒാഹരികളാണ്​ പ്രധാനമായും തകർച്ച നേരിട്ടത്​. പല ഒാഹരികളുടെയും 2 ശതമാനം വരെ താഴ്​ന്നു.

Tags:    
News Summary - Gujarat election: Sharemarket issue-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.