ഇന്ധനവില ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരാൻ തയാറെന്ന് ജെയ്റ്റ്ലി 

ന്യൂഡൽഹി: ഇന്ധനവില ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരാൻ തയാറെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച് ഇക്കാര്യത്തിൽ സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു. 

രാജ്യസഭയിൽ ചോദ്യോത്തരവേളയിലാണ് ജെയ്റ്റ്ലി ഇക്കാര്യം പറഞ്ഞത്. തെലുഗുദേശം പാർട്ടി എം.പി എ.പി ദേവേന്ദ്ര ഗൗഡിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

വിഷയത്തിൽ ജി.എസ്.ടി കൗൺസിൽ തീരുമാനമെടുത്താൽ നടപ്പാക്കും. പല സംസ്ഥാനങ്ങൾ ഇന്ധനവിലയുടെ നികുതി വ്യത്യസ്ത രീതിയിലാണ് ഈടാക്കുന്നതെന്നും ഇത് ഏകീകരിക്കണമെന്ന് പെട്രോളിയം മന്ത്രാലയം തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു. 

പെട്രോളിയം ഉത്പന്നങ്ങളും മറ്റു ചില സാധനങ്ങളും ജി.എസ്.ടിയുടെ കീഴില്‍ കൊണ്ടു വരുന്നത് ജി.എസ്.ടി കൗണ്‍സില്‍ പരിഗണിക്കുമെന്ന് കഴിഞ്ഞയാഴ്ച അധ്യക്ഷൻ സുശീല്‍ മോദി സൂചിപ്പിച്ചിരുന്നു. ചരക്കു സേവന നികുതി കേന്ദ്രസര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നതു മുതല്‍ പെട്രോളി‍യം ഉത്പന്നങ്ങളും ജി.എസ്.ടി കീഴിലാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. 

Tags:    
News Summary - GST on petroleum: Arun Jaitley says govt in favour-Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.