Posted On
date_range Updated On
date_range സ്വർണവില കുറഞ്ഞു
കൊച്ചി: റെക്കോർഡ് ഉയരത്തിലെത്തിയതിന് പിന്നാലെ കേരളത്തിൽ സ്വർണവിലയിൽ കുറവ്. പവന് 280 രൂപ കുറഞ്ഞ് സ്വർണ വ ില 31,520 രൂപയിലെത്തി. 3940 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻെറ വില. കഴിഞ്ഞ ദിവസം സ്വർണവില 32,000 രൂപയിലെത്തി റെക്കോർഡിട്ടിര ുന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപ നില മെച്ചപ്പെടുത്തിയതും അഭ്യന്തര വിപണിയിൽ വില കുറയാൻ ഇടയാക്കി.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകളാണ് സ്വർണവില കുതിക്കാനുള്ള പ്രധാന കാരണം. ചൈനക്ക് പുറത്ത് കൂടുതൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സുരക്ഷിത നിക്ഷേപമായി എല്ലാവരും സ്വർണത്തെ പരിഗണിക്കുകയായിരുന്നു. ഇന്ത്യയിൽ വിനിമയ നിരക്കിലുണ്ടായ വ്യതിയാനങ്ങളും സ്വർണവിലയെ സ്വാധീനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.