Posted On
date_range Updated On
date_range സ്വർണ വിലയിലും വൻ ഇടിവ്; 1200 രൂപ കുറഞ്ഞു
തിരുവനന്തപുരം: ഓഹരി വിപണിക്ക് പിന്നാലെ സ്വർണ വിലയിലും വൻ ഇടിവ്. പവൻെറ വില 1200 രൂപയാണ് കുറഞ്ഞത്. 30,600 രൂപയാണ് ഒരു പവൻെറ വില. ഗ്രാമിന് 150 രൂപ കുറഞ്ഞ് 3825 രൂപയായി.
കഴിഞ്ഞ നാല് ദിവസം കൊണ്ട് 1720 രൂപയാണ് സ്വർണ വില കുറഞ്ഞത്. മാർച്ച് ഒമ്പതിന് ഏക്കാലത്തെയും റെക്കോർഡ് നിലവാരമായ 32,320 രൂപയിൽ സ്വർണ വിലയെത്തിയിരുന്നു. ഈ നിലവാരത്തിൽ നിന്നാണ് സ്വർണം വൻ ഇടിവ് രേഖപ്പെടുത്തിയത്.
ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില 1.3 ശതമാനം ഇടിഞ്ഞു. ഔൺസിന് 1,555.42 ഡോളറായാണ് താഴ്ന്നത്. ഇതോടെ ഈയാഴ്ച മാത്രം ആഗോളവിപണിയിൽ സ്വർണവില ഏഴ് ശതമാനം കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.