പി.എൻ.ബി തട്ടിപ്പ്​: ഗീതാഞ്​ജലി ജെംസി​െൻറ ഉന്നത ഉദ്യോഗസ്​ഥർ രാജിവെച്ചു

ന്യൂഡൽഹി: 11300 കോടി രൂപയുടെ പി.എൻ.ബി തട്ടിപ്പ്​ നടത്തിയ കേസിൽ ഉൾപ്പെട്ട മെഹുൽ ചോക്​സിയുടെ സ്​ഥാപനത്തിൽ നിന്ന്​ രണ്ട്​ ഉന്നത ഉദ്യോഗസ്​ഥർ രാജിവെച്ചു. മെഹുൽ ചോക്​സി ചെയർമാനായ ഗീതഞ്​ജലി ജെംസ്​ എന്ന സ്​ഥാപനത്തി​​​​െൻറ കംപ്ലൈൻസ്​ ഒാഫീസറും കമ്പനി സെക്രട്ടറിയുമായ പാൻഖുരി വ​ാറ​െങ്കയും ചീഫ്​ ഫിനാൻഷ്യൽ ഒാഫീസർ ചന്ദ്രകാന്ത്​ കർക്കരെയുമാണ്​ രാജിവെച്ചത്​. 

കമ്പനി നടത്തിയ തട്ടിപ്പ്​ കംപ്ലൈൻസ്​ ഒാഫീസറുടെ അറിവോടുകൂടിയാണെന്ന ആരോപണവും തുടർന്നുണ്ടായ അന്വേഷണവുമാണ്​ പാൻഖുരി വാറ​െങ്കയുടെ രാജിയിൽ കലാശിച്ചത്. കംപ്ലൈൻസ്​ ഒാഫീസർ എന്ന ഉയർന്ന തസ്​തികയിൽ ഇരിക്കുന്ന തനിക്ക്​ ഒാഹരി ഉടമകളോട്​ ഉത്തരവാദിത്തമുണ്ട്​. നിലവിലെ അവസ്​ഥയിൽ ഇൗ സ്​ഥാനത്ത്​ തുടരാൻ ത​​​​െൻറ മനഃസാക്ഷി അനുവദിക്കുന്നില്ലെന്ന്​ കാണിച്ചാണ്​ പാൻഖുരി രാജി നൽകിയത്​. 

ഭാര്യയു​െട സർജറി മൂലമുണ്ടായ ബുദ്ധിമുട്ടുകൾ കാരണം ജോലി തുടരാൻ സാധിക്കില്ലെന്നാണ്​ ചന്ദ്രകാന്ത്​ കർക്കരെ അറിയിച്ചിരിക്കുന്നത്​. 
 

Tags:    
News Summary - Gitanjali Gems Top Executive Quits -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.