ജി.ഡി.പി വളർച്ചയിൽ 11 വർഷത്തെ കുറഞ്ഞ നിരക്ക്​

ന്യൂഡൽഹി: സാമ്പത്തിക വർഷത്തി​​​െൻറ നാലാം പാദത്തിൽ രാജ്യത്തി​​​െൻറ ജി.ഡി.പി വളർച്ചാ നിരക്ക്​ 3.1 ശതമാനമെന്ന്​ കണക്കുകൾ. 2019-20 സാമ്പത്തിക വർഷത്തിൽ ആകെ വളർച്ചാ നിരക്ക്​ 4.1 ശതമാനമാണെന്നും കേന്ദ്രസർക്കാർ പുറത്ത്​ വിട്ട കണക്കുകളിൽ നിന്ന്​ വ്യക്​തമാകും.

നിരവധി ​സ്വകാര്യ റേറ്റിങ്​ ഏജൻസികൾ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ 1.5 മുതൽ 3.6 ശതമാനം നിരക്കിൽ വളരുമെന്നായിരുന്നു പ്രവചിച്ചിരുന്നത്​. 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജി.ഡി.പി വളർച്ചാ നിരക്കാണ്​ ഇന്ത്യയിലുണ്ടാകുന്നത്​.

ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്ക്​ കുറയുമെന്ന്​ ആർ.ബി.​െഎയും പ്രവചിച്ചിരുന്നു. 2020-21 സാമ്പത്തിക വർഷത്തി​​​െൻറ ആദ്യപാദത്തിൽ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ നെഗറ്റീവ്​ വളർച്ചുണ്ടാകുമെന്നാണ്​ ആർ.ബി.​െഎ പ്രവചനം.
 

Tags:    
News Summary - GDP Growth rate-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.